ജാക്വിലിന് ദുബായ്ക്ക് പോകാം; ‘ഓസ്കർ നോമിനി’യെന്ന് കോടതിയിൽ അഭിഭാഷകൻ
Mail This Article
ന്യൂഡൽഹി∙ ബോളിവുഡ് താരം ജാക്വിലിൻ ഫെർണാണ്ടസിന് ദുബായിലേക്ക് യാത്ര ചെയ്യാൻ അനുവാദം നൽകി ഡൽഹി പട്യാല ഹൗസ് കോടതി. ജനുവരി 27 മുതൽ 30 വരെ പെപ്സികോ കോൺഫറൻസിൽ പങ്കെടുക്കുന്നതിനാണ് അനുമതി. സുകാഷ് ചന്ദ്രശേഖറിന്റെ 200 കോടി തട്ടിപ്പുകേസിൽ കുറ്റാരോപിതയാണ് ജാക്വിലിൻ ഫെർണാണ്ടസ്.
Read also: അദാനി ‘ആഘാതത്തിൽ’ ഇന്ത്യൻ വിപണി; അടിപതറി സെന്‍സെക്‌സും അദാനി ഓഹരികളും
ശനിയാഴ്ച നടക്കുന്ന പരിപാടിയിൽ പ്രധാന പെർഫോമർ താനാണെന്നു ചൂണ്ടിക്കാട്ടിയാണ് നടി കോടതിയെ സമീപിച്ചത്. സുകാഷിന്റെ കാമുകിയാണെന്നും തട്ടിച്ച പണം ഉപയോഗിച്ച് ജാക്വിലിന് ആഡംബര വസ്തുക്കൾ സമ്മാനിച്ചുവെന്നുമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) പറയുന്നത്. ജാക്വിലിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. കഴിഞ്ഞ നവംബർ 15 മുതൽ നടിക്ക് സ്ഥിര ജാമ്യം നൽകിയിട്ടുണ്ട്.
Read also: അമ്മയുടെ മരണത്തിന് ഗൂഗിൾ എൻജിനീയർ ലീവെടുത്തു; തിരിച്ചെത്തിയ ഉടൻ പിരിച്ചുവിട്ടു
അടുത്തിടെ ഓസ്കർ പുരസ്കാരത്തിനുള്ള നോമിനേഷനും നടിയുടെ ചിത്രത്തിനു ലഭിച്ചിട്ടുണ്ടെന്നും അതു രാജ്യത്തിന് അഭിമാനമാണെന്നു ജാക്വിലിന്റെ അഭിഭാഷകൻ കോടതിയിൽ വാദിച്ചു. ‘ബെസ്റ്റ് ഒറിജിനൽ സോങ്’ വിഭാഗത്തിൽ ജാക്വിലിൻ അഭിനയിച്ച ‘ടെൽ ഇറ്റ് ലൈക് എ വുമൺ’ ചിത്രത്തിലെ ‘അപ്ലൗസ്’ എന്ന പാട്ടിനാണ് ഓസ്കർ നോമിനേഷൻ ലഭിച്ചത്. ആർആർആർ ചിത്രത്തിലെ ‘നാട്ടു നാട്ടു’ എന്ന പാട്ടിനൊപ്പമാണ് ഈ പാട്ടും മത്സരിക്കുന്നത്.
English Summary: Conman Case: Jacqueline Gets Delhi Court Nod For Dubai Travel; Lawyer Cites 'Oscar Nominee' As Defence