ധാരണ തെറ്റിച്ച് സ്ഥാനാർഥി പ്രഖ്യാപനം; ബിജെപിയിലും കോണ്‍ഗ്രസിലും കലാപം
Mail This Article
അഗർത്തല ∙ ത്രിപുരയിൽ ബിജെപി, കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ ഇരുപാര്‍ട്ടികളിലും സംഘര്‍ഷം. ധര്‍മനഗറില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫിസ് തകര്‍ത്തു. ബഗ്ബാസയില്‍ ബിജെപി പ്രവര്‍ത്തകര്‍ പാര്‍ട്ടി ഓഫിസിന് തീയിട്ടു. സ്ഥാനാര്‍ഥി നിര്‍ണയത്തിലെ അസംതൃപ്തിയാണു സംഘര്‍ഷത്തിന് കാരണം.
സീറ്റ് ലഭിക്കാത്ത നേതാക്കളെ പിന്തുണയ്ക്കുന്നവരാണ് അക്രമം അഴിച്ചുവിട്ടത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിനു മുൻപുതന്നെ സംഘർഷാവസ്ഥ കണക്കിലെടുത്ത് കോൺഗ്രസും സിപിഎമ്മും തിരഞ്ഞെടുപ്പ് കമ്മിഷന് നിവേദനം നൽകിയിരുന്നു. സംഘർഷത്തിൽ അടിയന്തരമായി ഇടപെടണമെന്നായിരുന്നു ആവശ്യം.
Read Also: വ്യോമസേനാ വിമാനങ്ങൾ ആകാശത്തു കൂട്ടിയിടിച്ചു; മൂന്നു പൈലറ്റുമാരിൽ ഒരാൾ മരിച്ചു – വിഡിയോ
ഇടതുപാർട്ടികളുമായി ഉണ്ടാക്കിയ ധാരണ ലംഘിച്ചുകൊണ്ടാണ് കോൺഗ്രസ് സീറ്റ് പ്രഖ്യാപനം നടത്തിയത്. 13 സീറ്റ് കോൺഗ്രസിന് നൽകാനായിരുന്നു ധാരണ. 17 സീറ്റിലേക്കാണ് ഇപ്പോൾ കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചത്. ആർഎസ്പി, ഫോർവേഡ് ബ്ലോക്ക്, ഇടതുസ്വതന്ത്രർ എന്നിവരുടെ സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ബിജെപി 48 സ്ഥാനാർഥികളുടെ പട്ടിക പുറത്തിറക്കി.
English Summary: Tripura assembly election 2023: BJP, Congress declares candidates