ADVERTISEMENT

ന്യൂഡല്‍ഹി ∙ ലോകത്തെ ഏറ്റവും മഹാന്മാരായ നയതന്ത്രജ്ഞരാണു ഭഗവാൻ കൃഷ്ണനും ഹനുമാനുമെന്നു കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയ്ശങ്കര്‍. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു പകരം മറ്റൊരാൾ ആയിരുന്നെങ്കിൽ തന്നെ മന്ത്രിയാക്കാൻ സാധ്യ‌തയില്ലെന്നും അദ്ദേഹം പറഞ്ഞു. ‘ദി ഇന്ത്യ വേ: സ്ട്രാറ്റജീസ് ഫോര്‍ ആന്‍ അണ്‍സെര്‍ട്ടെയ്‌ൻ വേള്‍ഡ്’ എന്ന തന്റെ ഇംഗ്ലിഷ് പുസ്തകത്തിന്റെ മറാത്തി പരിഭാഷയായ ഭാരത് മാര്‍ഗിന്റെ പ്രകാശനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.

‘‘നയതന്ത്രത്തെക്കുറിച്ചു പറയുമ്പോൾ, മഹാഭാരതത്തിനും രാമായണത്തിനും പ്രാധാന്യമേറെയാണ്. ലോകത്തിലെ മഹാന്മാരായ നയതന്ത്രജ്ഞരാണു കൃഷ്ണനും ഹനുമാനും. നയതന്ത്രത്തിനപ്പുറം പോയ ആളാണു ഹനുമാന്‍. ഏല്‍പ്പിച്ച ദൗത്യവും പിന്നിട്ട്, സീതയെ കാണുകയും ലങ്കയ്ക്കു തീയിടുകയും ചെയ്തു. തന്ത്രപരമായ ക്ഷമയ്ക്കു കൃഷ്ണൻ മാതൃകയാണ്. ശിശുപാലന്റെ 100 തെറ്റുകള്‍ ക്ഷമിക്കുമെന്ന് അദ്ദേഹം വാക്കു നല്‍കി. നൂറു തികഞ്ഞാല്‍ അദ്ദേഹം ശിശുപാലനെ വധിക്കും.

Read Also: ‘ഒരുകോടി മുടക്കി മകളുടെ വിവാഹം നടത്തണം’; ഭാര്യയെ കൊന്ന് ജീവനൊടുക്കി വ്യവസായി: വിഡിയോ...

മികച്ച തീരുമാനങ്ങള്‍ എടുക്കുന്നവര്‍ക്ക് വേണ്ട ധാര്‍മികഗുണമാണിത്. മഹാഭാരത യുദ്ധം നടന്ന കുരുക്ഷേത്രം വൈവിധ്യമുള്ള ഇന്ത്യയെപ്പോലെയാണ്. ഭീകരതയെ ചെറുക്കുന്നതില്‍ പാക്കിസ്ഥാൻ കാര്യക്ഷമമായിരുന്നില്ല. അതിനുള്ള തിരിച്ചടി ആഗോളതലത്തില്‍നിന്ന് അവർക്കു ലഭിച്ചു’’– ജയ്ശങ്കർ പറഞ്ഞു. തന്റെ മന്ത്രിപദവിയിൽ ജയ്‌ശങ്കർ പ്രധാനമന്ത്രി മോദിക്കു നന്ദി പറഞ്ഞു. ‘‘വിദേശകാര്യ സെക്രട്ടറി ആവുക എന്നതായിരുന്നു എന്റെ മോഹങ്ങളുടെ പരിധി. മന്ത്രിയാകാൻ ആഗ്രഹിച്ചില്ല. മോദിക്കു പകരം മറ്റൊരാളായിരുന്നു പ്രധാനമന്ത്രിയെങ്കിൽ എന്നെ മന്ത്രിയാക്കുമെന്ന് ഉറപ്പില്ല’’– ജയ്‌ശങ്കർ കൂട്ടിച്ചേർത്തു.

English Summary: "Lord Krishna, Hanuman Greatest Diplomats In World": S Jaishankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com