ADVERTISEMENT

തിരുവനന്തപുരം∙ 'കേരളം സുരക്ഷിത ഭക്ഷണ ഇടം' പദ്ധതിയുടെ ഭാഗമായി സംസ്ഥാന വ്യാപകമായി 247 പരിശോധന നടത്തി. ലൈസന്‍സില്ലാതെ പ്രവര്‍ത്തിച്ച 2 സ്ഥാപനങ്ങളും വൃത്തിഹീനമായി പ്രവര്‍ത്തിച്ച 2 സ്ഥാപനങ്ങളും ഉള്‍പ്പെടെ 4 സ്ഥാപനങ്ങള്‍ അടപ്പിച്ചു. കൊല്ലം ജില്ലയിലെ 2 സ്ഥാപനങ്ങളും മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഓരോ സ്ഥാപനവുമാണ് അടപ്പിച്ചത്. 

Read Also: കാസർകോട്ട് യുവതി വീടിനുള്ളില്‍ മരിച്ചനിലയിൽ; ഭർത്താവിനെ കാണാനില്ല

ന്യൂനതകള്‍ കണ്ടെത്തിയ 56 സ്ഥാപനങ്ങള്‍ക്ക് അവ പരിഹരിക്കുന്നതിന് നോട്ടിസ് നല്‍കി. 39 സാംപിളുകള്‍ പരിശോധനയ്ക്കായി അയച്ചു. റിപ്പോര്‍ട്ട് ലഭ്യമാകുന്ന മുറയ്ക്ക് തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. ഹെല്‍ത്ത് കാര്‍ഡിന് ഫെബ്രുവരി 15 വരെ സാവകാശം അനുവദിച്ചിട്ടുണ്ട്. എല്ലാ ജില്ലകളിലും ഭക്ഷ്യ സുരക്ഷാ ഓഫിസര്‍മാരുടെ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ പരിശോധനകള്‍ നടത്തിവരുന്നു. പരിശോധനകള്‍ ശക്തമായി തുടരുമെന്നും മന്ത്രി വ്യക്തമാക്കി.

English Summary: Food safety test updates

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com