ADVERTISEMENT

കൊച്ചി∙ നഗരസഭാ പരിധിയിൽ വീണ്ടും അപകടക്കെണിയൊരുക്കി കാനകൾ. വൈപ്പിനിൽ പൊട്ടിപൊളിഞ്ഞ സ്ലാബിനിടയിലൂടെ കാനയിൽ വീണ അമ്മയും കുട്ടിയും കഷ്ടിച്ച് രക്ഷപ്പെട്ടു. ചെങ്ങമനാട് സ്വദേശി ‍നൗസിയയും മൂന്നരവയസ്സുകാരൻ റസൂലുമാണ് അപകടത്തിൽപെട്ടത്. നഗരസഭാ പ്രതിപക്ഷ നേതാവ് ആന്റണി കുരീത്തറ പ്രതിനിധീകരിക്കുന്ന കൊച്ചി നഗരസഭയുടെ ഒന്നാം ഡിവിഷനിലാണ് അപകടം. 

ബന്ധുവീട്ടിലേക്കെത്തിയ നൗസിയയും മകനും മറ്റ് ബന്ധുക്കൾക്കൊപ്പം നടന്നുപോകുമ്പോഴാണ് സ്ലാബിനിടയിലൂടെ കാനയിലെ മാലിന്യം നിറഞ്ഞ വെള്ളത്തിലേക്ക് വീണത്. വെള്ളത്തിൽ മുങ്ങിയ റസൂലിനെ നൗസിയ പൊക്കിയെടുക്കുകയായിരുന്നു. പിന്നീട് പിങ്ക് പൊലീസ് എത്തി അമ്മയെയും കുഞ്ഞിനെയും ഫോർട്ടുകൊച്ചിയിലെ ആശുപത്രിയിൽ എത്തിച്ചു. 

പരുക്കില്ലെങ്കിലും പിന്നീട് വിശദപരിശോധനയ്ക്കായി കുഞ്ഞിനെ എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. കഴിഞ്ഞ നവംബറിൽ പനമ്പിള്ളി നഗറിലെ കാനയിൽ വീണ് മൂന്ന് വയസ്സുകാരന് പരുക്കേറ്റത് വലിയ വിമർശനത്തിന് വഴിവച്ചിരുന്നു. കർശന നടപടി സ്വീകരിക്കണമെന്ന ഹൈക്കോടതി നിർദേശം നിലനിൽക്കെയാണ് നഗരസഭ വീണ്ടും പ്രതിസ്ഥാനത്തായത്.

English Summary: Mother and Child falling into a drainage in Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com