ഒരു വിഭാഗം നേതാക്കളുടെ ഫോണ്‍ ചോര്‍ത്തി: ആലപ്പുഴ സിപിഎമ്മില്‍ വിവാദം
Mail This Article
ആലപ്പുഴ ∙ ജില്ലയിലെ സിപിഎമ്മില്‍ ഫോണ്‍ ചോര്‍ത്തല്‍ വിവാദം. ഒരു വിഭാഗം നേതാക്കളുടെ ഫോണ്‍ ചോര്‍ത്തിയെന്നാണ് പരാതി. രണ്ട് ഏരിയാ സെക്രട്ടറിമാരടക്കം നാലുപേര്‍ ഡിജിപിക്ക് പരാതി നല്‍കി. പൊലീസിലെ ചിലരുടെ സഹായത്തോടെയാണു ഫോൺ ചോർത്തുന്നതെന്നാണ് ആക്ഷേപം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദനും നേതാക്കള്‍ പരാതി നല്‍കിയിട്ടുണ്ട്.
Read Also: ചങ്ങമ്പൊഴേടെ വാഴ വൈലോപ്പിള്ളീടെ പറമ്പിലേ ഇനി കുലയ്ക്കൂ; എന്തൂട്ടാത്?!
ലഹരിക്കടത്ത് ആരോപണത്തിന്റെ തുടർച്ചയായി ഫോൺ ചോർത്തൽ വിവാദമുണ്ടായതു സിപിഎമ്മിനു തലവേദനയായി. ലഹരിക്കടത്ത് ആരോപണത്തിന്റെ പേരിൽ പാർട്ടി നടപടി നേരിടുന്ന എ.ഷാനവാസിനെ അനുകൂലിക്കുന്നവരും മറുപക്ഷവും ചില നേതാക്കളുടെ നീക്കങ്ങൾ മനസ്സിലാക്കാൻ ശ്രമിക്കുന്നതിന്റെ ഭാഗമാണു ഫോൺ ചോർത്തലെന്ന് പറയപ്പെടുന്നു. നിലവിൽ പാർട്ടിക്കുള്ളിലെ പ്രശ്നവുമായി ബന്ധമില്ലാത്തവരുടെ ഫോൺ വിളികളും ചോർത്തുന്നതായി ആരോപണമുണ്ട്.
English Summary: Phone tapping allegations in Alappuzha CPM