‘എങ്ങനെയുണ്ട് ജനകീയ ബജറ്റ്? ന്യായീകരണ തൊഴിലാളികൾ കരയരുത്’: ട്രോളിലാകെ രോഷം
Mail This Article
തിരുവനന്തപുരം ∙ വിലക്കയറ്റത്തിനു വഴിവയ്ക്കുന്ന കടുത്ത പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എൻ.ബാലഗോപാൽ നടത്തിയ ബജറ്റ് പ്രസംഗം കേട്ട് അമ്പരന്നിരിക്കുകയാണ് മലയാളികൾ. സാമൂഹ്യക്ഷേമ പെന്‍ഷന്‍ കൂട്ടാതെ വിലക്കയറ്റത്തിനുതകുന്ന തീരുമാനങ്ങളെടുത്തത് പ്രതിപക്ഷം ആയുധമാക്കുന്നു. സാമൂഹ്യക്ഷേമ പദ്ധതികള്‍ മുടക്കമില്ലാതെ കൊണ്ടുപോകാനാണ് നടപടികളെന്നാണ് ധനമന്ത്രിയുടെ മറുപടി.
ഇപ്പോഴിതാ ട്രോളുകളിലും നിറയുകയാണ് ബജറ്റ്. ബജറ്റിനെതിരായ പ്രതിഷേധമാണ് ഫലിത രൂപത്തിൽ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെടുന്നത്. ‘കരയരുത്, വിമർശിക്കരുത്, ന്യായീകരണ തൊഴിലാളികൾ കരയാൻ പാടില്ല, ഇങ്ങനെ ദുഃഖം കടിച്ചമർത്തി ചിരിച്ചുകൊണ്ട് ന്യായീകരിക്ക്’ എന്ന് പറഞ്ഞ് ജോക്കർ സിനിമയിലെ രംഗത്തോട് ചേർത്ത് വച്ചാണ് ഒരു ട്രോൾ.
‘എങ്ങനെയുണ്ട് ജനകീയ ബജറ്റ്’ എന്ന് ചോദിക്കുമ്പോൾ ‘മുകുന്ദനുണ്ണി അസോസിയേറ്റ്സ്’ എന്ന സിനിമയിലെ നായികയുടെ പ്രശസ്തമായ മറുപടിയും ട്രോളായി മാറിയിട്ടുണ്ട്.
English Summary: Trolls On Kerala Budget 2023