ADVERTISEMENT

തിരുവനന്തപുരം ∙ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്സിക്കുട്ടന്‍ ഉടൻ സ്ഥാനമൊഴിയും. സര്‍ക്കാര്‍ നിര്‍ദേശത്തെത്തുടര്‍ന്നാണ് തീരുമാനം. കഴിഞ്ഞ എൽഡിഎഫ് യോഗത്തിലെടുത്ത തീരുമാനപ്രകാരമാണ്, സ്ഥാനമൊഴിയാൻ സർക്കാർ നിർദേശം നൽകിയത്. വൈസ് പ്രസിഡന്റിനോടും 6 സ്റ്റാന്‍ഡിങ്ങ് കമ്മിറ്റി അംഗങ്ങളോടും സ്ഥാനമൊഴിയാന്‍ സർക്കാർ നിർദ്ദേശിച്ചിട്ടുണ്ട്.

കായികമന്ത്രി വി.അബ്ദുറഹിമാനുമായുള്ള അഭിപ്രായ ഭിന്നതകളുടെ പശ്ചാത്തലത്തിലാണ് സർക്കാർ രാജി ആവശ്യപ്പെട്ടതെന്നാണ് വിവരം. 2019ൽ ടി.പി.ദാസന്റെ പിൻഗാമിയായാണ് മേഴ്സിക്കുട്ടൻ സ്പോർട്സ് കൗൺസിലിന്റെ തലപ്പത്തെത്തിയത്.

അതേസമയം, രാജിക്കാര്യത്തിൽ ഔദ്യോഗിക പ്രതികരണങ്ങൾ ലഭിച്ചിട്ടില്ല. സർക്കാർ നിർദേശം ലഭിച്ചിട്ടില്ലെന്നാണ് സ്പോർട്സ് കൗൺസിൽ അധികൃതർ പ്രതികരിച്ചത്. ഒ.കെ.വിനീഷാണ് സ്പോർട്സ് കൗൺസിൽ വൈസ് പ്രസിഡന്റ്. എം.എം.വിജയൻ ഉൾപ്പെടെ ആറു പേർ അംഗങ്ങളാണ്.

English Summary: Mercykuttan asked to resign from Sports Council President post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com