സിഐമാരില്ല, നാഥനില്ലാതെ സ്റ്റേഷനുകള്‍: സ്ഥാനക്കയറ്റത്തിന് കാത്ത് 220 എസ്ഐമാര്‍
Mail This Article
തിരുവനന്തപുരം ∙ ഗുണ്ടാ ആക്രമണങ്ങള്‍ ഉള്‍പ്പെടെയുള്ള അതിക്രമങ്ങള്‍ തുടരുന്നതിനിടെ സംസ്ഥാന പൊലീസില്‍ ആവശ്യത്തിന് സിഐമാരെ കിട്ടാനില്ല. ഇതോടെ 76 സ്റ്റേഷനുകളിൽ മേധാവിമാരാകേണ്ട ഇന്‍സ്പെക്ടർമാരില്ലാത്ത അവസ്ഥയിലാണ്. എസ്ഐമാരുടെ സ്ഥാനക്കയറ്റം വൈകുന്നതാണ് പ്രതിസന്ധിക്ക് കാരണം. ഇതിനിടെ സ്റ്റേഷനുകളുടെ ചുമതല ഇന്‍സ്പെക്ടറില്‍നിന്ന് എസ്ഐക്ക് തിരിച്ചു നല്‍കാനുള്ള നീക്കങ്ങളും സജീവമായി.
Read also: ‘കേരളത്തിൽ പ്രസംഗിക്കുന്നതല്ല തർജമ ചെയ്യുക; ദേശീയ നേതൃത്വം പറയുന്നത് ഇവിടെ ചെയ്യുന്നില്ല’
2018ലാണ് സ്റ്റേഷനുകളുടെ ചുമതല എസ്ഐമാരില്‍നിന്നു മാറ്റി സിഐമാര്‍ക്ക് നല്‍കിത്തുടങ്ങിയത്. പിണറായി വിജയൻ സര്‍ക്കാര്‍ പൊലീസില്‍ നടത്തിയ ഏറ്റവും കാതലായ മാറ്റങ്ങളിലൊന്നായിരുന്നു ഇത്. പക്ഷേ നാലു വര്‍ഷം കഴിയുമ്പോഴും പൂര്‍ണമായിട്ടില്ല. 76 സ്റ്റേഷനുകളിലിപ്പോഴും ചുമതല എസ്ഐമാര്‍ക്കാണ്. സംസ്ഥാനത്തെ എല്ലാ സ്റ്റേഷനുകളിലും ചുമതലപ്പെടുത്താനുള്ള ഇന്‍സ്പെക്ടര്‍മാരെ കിട്ടാനില്ലാത്തതാണ് പലയിടത്തും എസ്ഐമാരെ തന്നെ മേധാവികളാക്കാന്‍ കാരണം.
Read also: ഭർത്താവിനെ കഴുത്തുമുറുക്കി കൊന്നു; ഭാര്യയുടെ കാമുകനെത്തേടി പൊലീസ് ബിഹാറിലേക്ക്
2014 മുതലുള്ള എസ്ഐമാരുടെ സ്ഥാനക്കയറ്റം കൃത്യമായി നടക്കാത്തതാണ് സിഐമാരെ കിട്ടാനില്ലാത്ത അവസ്ഥയ്ക്കു കാരണം. 220 എസ്ഐമാരാണ് പ്രമോഷന്‍ കാത്ത് കഴിയുന്നത്. എന്നാല്‍ ക്യാംപുകളിലെ എസ്ഐമാരും ജനറല്‍ എസ്ഐമാരും തമ്മിലുള്ള കേസിന്റെ േപര് പറഞ്ഞ് സ്ഥാനക്കയറ്റം നീട്ടിക്കൊണ്ടുപോവുകയാണ്. ഇനിയും സ്ഥാനക്കയറ്റം വൈകിയാല്‍ സര്‍ക്കാരിന്റെ അഭിമാന പദ്ധതി പിന്‍വലിച്ച് എസ്ഐമാരെ സ്റ്റേഷന്‍ ചുമതലയേല്‍പ്പിക്കേണ്ടി വന്നേക്കും.
English Summary: CI post vacant in 76 police stations across Kerala