‘ഇന്ധന സെസ് മാറും: ബുധൻ വരെ കാക്കൂ; ചീഫ് സെക്രട്ടറിക്ക് വിവരക്കേട്, കയറൂരി വിടരുത്’
Mail This Article
വിജയവാഡയിൽ നടന്ന സിപിഐയുടെ പാർട്ടി കോൺഗ്രസിൽ കെ.ഇ.ഇസ്മായിൽ ഒഴിഞ്ഞപ്പോൾ അദ്ദേഹത്തിനു പകരമായി ദേശീയ നിർവാഹക സമിതിയിലേക്ക് കേരളത്തിൽനിന്നു കടന്നു വന്ന നേതാവാണ് കെ.പ്രകാശ് ബാബു. പദവികൊണ്ട് കേരളത്തിലെ പാർട്ടി സംഘടനയിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ കഴിഞ്ഞാൽ രണ്ടാമൻ. അടുത്ത കാലം വരെ സിപിഐയുടെ സംസ്ഥാന അസി. സെക്രട്ടറി ആയിരുന്ന പ്രകാശ് ബാബു സംഘടനയ്ക്കുള്ളിൽ ചെലുത്തി വന്ന സ്വാധീനം ചെറുതല്ല. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കാനത്തിനെതിരെ അദ്ദേഹം മത്സരിക്കുമെന്ന പ്രതീതി ശക്തമായിരുന്നു. ആ നീക്കം ഈ അഭിമുഖത്തിൽ അദ്ദേഹം നിഷേധിക്കുന്നു. എന്നാൽ സമ്മേളന കാലത്തെ ആ പ്രചാരണം സിപിഐയിലെ ആഭ്യന്തര സമവാക്യങ്ങളിൽ വലിയ മാറ്റം വരുത്തി. സമ്മേളന ദിനങ്ങളിൽ ഉൾപ്പാർട്ടി ചർച്ചകളുടെ കേന്ദ്രബിന്ദു ആയിരുന്ന പ്രകാശ് ബാബു അതിനു ശേഷം നൽകുന്ന ആദ്യത്തെ അഭിമുഖമാണ് ഇത്. തന്റെ രാഷ്ട്രീയ–സംഘടനാ നിലപാടുകൾ ആർജവത്തോടെ പറയാൻ പ്രകാശ് ബാബു മടിച്ചിട്ടില്ല. മലയാള മനോരമ സീനിയർ സ്പെഷൽ കറസ്പോണ്ടന്റ് സുജിത് നായരോട് ‘ക്രോസ് ഫയറിൽ’ കെ.പ്രകാശ് ബാബു സംസാരിക്കുന്നു.