നികുതി വർധന: യുഡിഎഫ് എംഎൽഎമാർ സത്യഗ്രഹം തുടങ്ങി
Mail This Article
×
തിരുവനന്തപുരം∙ ഇന്ധന സെസ് ഉൾപ്പെടെ ബജറ്റിലെ നികുതി നിർദേശങ്ങൾക്കെതിരെ യുഡിഎഫ് എംഎൽഎമാർ നിയമസഭാ കവാടത്തിൽ സത്യഗ്രഹം തുടങ്ങി. ഷാഫി പറമ്പിൽ, മാത്യു കുഴൽനാടൻ, നജീബ് കാന്തപുരം, സി.ആർ.മഹേഷ് എന്നിവരാണു സത്യഗ്രഹമിരിക്കുന്നത്.
നികുതി വർധനയിൽ നിയമസഭയ്ക്കുള്ളിലും പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചു. ചോദ്യോത്തരവേള തുടങ്ങിയതും പ്ലക്കാർഡും ബാനറും ഉയർത്തി പ്രതിഷേധിച്ചു. മുദ്രാവാക്യം വിളിച്ചും പ്രതിഷേധിച്ചശേഷം പ്രതിപക്ഷം ചോദ്യോത്തരവേളയുമായി സഹകരിച്ചു.
ബജറ്റ് ചർച്ചയ്ക്കു മുൻപ് പ്രതിപക്ഷനേതാവ് സഭയിൽ പ്രഖ്യാപനം നടത്തും. യുഡിഎഫ് പാർലമെന്ററികാര്യ സമിതിയുടേതാണ് തീരുമാനം.
English Summary: Opposition Party protest against Tax hike
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.