ബജറ്റില്‍ പൊതുജനാഭിപ്രായം തേടും; സര്‍വേയുമായി യുഡിഎഫ്
Mail This Article
തിരുവനന്തപുരം∙ ബജറ്റില്‍ പൊതുജനാഭിപ്രായം തേടാന്‍ ജനഹിത സർവേയ്ക്കു തുടക്കമിട്ട് യുഡിഎഫ്. സത്യഗ്രഹം ഇരിക്കുന്ന നേതാക്കള്‍ ഫെയ്സ്ബുക് ലൈവിലൂടെ സർവേ തുടങ്ങി. ഡിജിറ്റൽ ലിങ്കിലൂടെ ബജറ്റിന്റെ അഭിപ്രായം രേഖപ്പെടുത്താം. അഭിപ്രായങ്ങൾ ധനമന്ത്രിയെ അറിയിക്കും.
അതേസമയം, ഇന്ധന സെസിൽ മാറ്റമുണ്ടാകുമോ എന്ന കാര്യം നാളെ അറിയാം. ലീറ്ററിനു രണ്ടു രൂപ ചുമത്തിയ ഇന്ധന സെസ് ഒരു രൂപയെങ്കിലും കുറയ്ക്കണമെന്ന അഭിപ്രായം മുന്നണിയിലും സിപിഎമ്മിലും ചിലര്‍ക്കുണ്ട്. ജനങ്ങളെ ബാധിക്കുന്ന സെസ് കുറയ്ക്കുകയാണെങ്കിൽ അക്കാര്യം ബജറ്റ് പ്രസംഗത്തില്‍ സൂചിപ്പിക്കണ്ടതില്ലേ എന്ന് ചില എംഎല്‍എമാര്‍ സംശയമുന്നിയിച്ചിരുന്നു.
എന്നാൽ സെസ് സംസ്ഥാനത്തിന് അനിവാര്യമാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. പ്രതിപക്ഷം നിയമസഭയ്ക്ക് അകത്തും പുറത്തും സമരം ശക്തമാക്കിയതോടെ അതിനു വഴങ്ങേണ്ടതില്ലെന്ന നിലപാടിലേക്കു സര്‍ക്കാരും മുന്നണിയും എത്തിയതായാണു സൂചന.
English Summary: UDF online survey on Kerala budget