ADVERTISEMENT

തിരുവനന്തപുരം ∙ വെള്ളക്കരം അടയ്ക്കുന്നത് ഓൺലൈൻ വഴി മാത്രമാക്കിയ ഉത്തരവ് ജല അതോറിറ്റി പിൻവലിച്ചു. എല്ലാ ബില്ലുകളും ഓൺലൈനായും അല്ലാതെയും അടയ്ക്കാമെന്ന് ജല അതോറിറ്റി വ്യക്തമാക്കി.

ഗാർഹിക ഉപഭോക്താക്കൾ 500 രൂപയിൽ കൂടുതലുള്ള ബില്ലുകൾ ഓൺലൈനായി അടയ്ക്കണമെന്നും ഗാർഹികേതര ഉപഭോക്താക്കൾ എല്ലാ ബില്ലുകളും ഓൺലൈനായി അടയ്ക്കണമെന്നുമായിരുന്നു ഉത്തരവ്. ഇതിനെതിരെ വ്യാപക പ്രതിഷേധം ഉയരുകയും മന്ത്രിക്ക് അടക്കം പരാതി ലഭിക്കുകയും ചെയ്തിനെ തുടർന്നാണ് ഉത്തരവ് പിൻവലിച്ചത്.

English Summary: Water Authority's order on Water Bill Payment method

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com