ADVERTISEMENT

വാഷിങ്ടണ്‍∙ മൈക്രോ സോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ ഗേറ്റ്‌സ് വീണ്ടും പ്രണയത്തിലെന്ന് റിപ്പോർട്ടുകൾ. ഇവന്റ് പ്ലാനറും സാമൂഹിക പ്രവര്‍ത്തകയുമായ പൗല ഹര്‍ഡ് ആണ് കാമുകി. സോഫ്റ്റ്‌വെയർ കമ്പനിയായ ‘ഒറാക്കിളി’ന്റെ സിഇഒ മാർക് ഹർഡിന്റെ ഭാര്യയായിരുന്നു പൗള. 2019 ഒക്ടോബറിലാണ് മാർക് കാൻസർ ബാധയെ തുടർന്ന് മരണപ്പെട്ടത്. 67കാരനായ ബില്‍ ഗേറ്റ്‌സ്, പൗളയുമായി ഒരുവര്‍ഷത്തിലേറെയായി ഡേറ്റിങ്ങിലാണെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. എന്നാൽ ഇതുവരെ ബിൽഗേറ്റ്സിന്റെ മക്കളുമായി പൗല കൂടിക്കാഴ്ച നടത്തിയിട്ടില്ലെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു.

bill-gates-paula
പൗലയ്ക്കൊപ്പം ബിൽഗേറ്റ്സ് (Photo: Twitter/ @JobadvisorL)

കഴിഞ്ഞ മാസം മെൽബണിൽ നടന്ന ഓസ്ട്രേലിയൻ ഓപ്പൺ മെൻസ് സിംഗിൾ മത്സരം കാണാൻ ബിൽ ഗേറ്റ്സും പൗലയും ഒരുമിച്ചെത്തിയിരുന്നു. ഇതിന്റെ വിഡിയോയും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ചിരുന്നു.

bill-gates-2
പൗലയ്ക്കൊപ്പം ബിൽഗേറ്റ്സ് (Photo: Twitter/ @FrantzFrantz15)

2021 മെയ് മാസത്തിലാണ് ബിൽഗേറ്റ്സും മെലിൻഡയും 30 വർഷത്തെ ദാമ്പത്യജീവിതം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. അതേ വർഷം തന്നെ ഇരുവരും നിയമപരമായി വേർപിരിഞ്ഞു. വൈവാഹിത ജീവിതം അവസാനിപ്പിച്ചെങ്കിലും ബില്‍ ആന്‍ഡ് മെലിന്‍ഡാ ഗേറ്റ്‌സ് ഫൗണ്ടേഷൻ ഇരുവരും ഒരുമിച്ച് നടത്തുമെന്ന് അറിയിച്ചിരുന്നു.

English Summary:  Bill Gates Is In Love Again, Say Reports. See Who He's Dating

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com