ADVERTISEMENT

ന്യൂഡൽഹി∙ ഭൂകമ്പത്തിൽ തകർന്ന തുർക്കിയിൽ കാണാതായ ഉത്തരാഖണ്ഡ് സ്വദേശിയുടെ മൃതദേഹം കണ്ടെത്തി. അനറ്റോലിയ പ്രദേശത്തെ മലട്ട്യ നഗരത്തിലാണ് ഭൂകമ്പത്തിൽ മരിച്ച വിജയ് കുമാറിന്റെ (35) മൃതദേഹം കണ്ടെത്തിയത്. രക്ഷാപ്രവർത്തകർ അയച്ചു നൽകിയ ഫോട്ടോയിൽ നിന്നും പച്ചകുത്തിയത് കണ്ടാണ് വിജയ് കുമാറിനെ കുടുംബം തിരിച്ചറിഞ്ഞത്.

എൻജിനീയറായ വിജയ് കുമാർ പ്രോജക്ടിന്റെ ഭാഗമായാണ് ജനുവരി 23ന് തുർക്കിയിലെത്തിയത്. തകർന്ന ഹോട്ടലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നാണ് മൃതദേഹം കണ്ടെടുത്തത്. ബെംഗളൂരു ആസ്ഥാനമായ പൈപ് ലൈൻ ഇൻസ്റ്റലേഷൻ സ്ഥാപനത്തിലെ എൻജിനീയറായി ജോലി ചെയ്യുകയായിരുന്നു.

വിജയ് കുമാർ ഭൂകമ്പത്തിൽ കുടുങ്ങിയെന്നും രക്ഷപ്പെടുത്താനുള്ള നീക്കം നടക്കുകയാണെന്നും ഇന്ത്യൻ അധികൃതർ സുഹൃത്തുക്കളെ അറിയിച്ചിരുന്നു. പിന്നീട് വെള്ളിയാഴ്ച വിജയ് കുമാറിനെ കണ്ടെത്തിയെന്നും വിവരം ലഭിച്ചു. എന്നാൽ ശനിയാഴ്ച ഉച്ചയോടെ മരണത്തിന് കീഴടങ്ങിയെന്ന് അധികൃതർ അറിയിക്കുകയായിരുന്നു. 

 

English Summary: Turkey earthquake: Body of Indian man found under rubble

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com