ADVERTISEMENT

കോഴിക്കോട് ∙ പുരുഷൻ പ്രസവിച്ചു എന്ന തരത്തിലുള്ള അദ്ഭുതപ്പെടുത്തുന്ന പ്രചാരണം ജെൻഡർ ന്യൂട്രാലിറ്റിയുടെ മറവിൽ ഇവിടെ നടക്കുന്നുണ്ടെന്നും ഇതു വിശ്വസിക്കുന്നവർ മൂഢരുടെ സ്വർഗത്തിലാണെന്നും എം.കെ.മുനീർ എംഎൽഎ. ഇവിടെ സംസ്ഥാന മന്ത്രിസഭയിലെ ഒരംഗം തന്നെ ഇക്കാര്യം ട്വീറ്റ് ചെയ്തിരിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഇസ്‌ലാമിക് കോൺഫറൻസിൽ പ്രസംഗിക്കുകയായിരുന്നു എം.കെ.മുനീർ.

സ്ത്രീ സമ്പൂർണമായി നിൽക്കുമ്പോൾ മാത്രമാണ് അവൾ പ്രസവിക്കുന്നത്. ഇവിടെ പ്രസവിച്ച സ്ത്രീ ജന്മം കൊണ്ട് സ്ത്രീ ആയിരുന്നുവെന്നതിന്റെ നിദർശനമാണ് അവരിൽ ഗർഭപാത്രം ഉണ്ടായിരുന്നുവെന്നത്. ഹോമോ സെക്‌ഷ്വാലിറ്റിയിൽ ജീവിക്കുന്നവർ ലോകത്തൊരിടത്തും പ്രസവിച്ചിട്ടില്ല. ട്രാൻസ്മെൻ, ട്രാൻസ്‍‌വുമൻ എന്നുള്ളതെല്ലാം പൊള്ളയായ വാദമാണെന്നും എം.കെ.മുനീർ പറഞ്ഞു. 

Read Also: സ്വവര്‍ഗാനുരാഗം കുറ്റകൃത്യമായി കാണുന്നത് അനീതി: ചീഫ് ജസ്റ്റിസ് ഡി.വൈ.ചന്ദ്രചൂഡ്

ട്രാൻസ് ദമ്പതികളായ സിയ–സഹദ് എന്നിവർക്ക് കുഞ്ഞുപിറന്നത് സമൂഹമാധ്യമങ്ങൾ ആഘോഷമാക്കിയിരുന്നു. സിയയ്ക്കു വേണ്ടി പുരുഷനായി മാറിയ പങ്കാളി സഹദാണ് ഗർഭം ധരിച്ചത്. ലിംഗമാറ്റ ശസ്ത്രക്രിയയിലൂടെ മാറിടം നീക്കം ചെയ്തിരുന്നു എങ്കിലും ഗർഭപാത്രം നീക്കം ചെയ്തിരുന്നില്ല. അങ്ങനെയാണ് വിപ്ലവകരമായ തീരുമാനത്തിലേക്കു ദമ്പതികൾ എത്തിയത്.

English Summary: MK Muneer says transman can answer give birth to child

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com