ADVERTISEMENT

മൂന്നാർ∙ ചൊക്കനാട് എസ്റ്റേറ്റിലെ പലചരക്കുകട ആക്രമിച്ച് കാട്ടാന. ചൊക്കനാട് എസ്റ്റേറ്റ് സ്വദേശി പുണ്യവേലിന്റെ പലചരക്കുകടയാണ് ആക്രമിച്ചത്. വാതിൽ തകർത്ത് കാട്ടാന ഒരു ചാക്ക് മൈദയും സവാളയും ഭക്ഷിച്ചു. കൂട്ടമായി എത്തിയവയിൽ ഒരു ആനയാണ് പുണ്യവേലിന്റെ പലചരക്ക് കട ആക്രമിച്ചത്.

ഞായറാഴ്ച പുലർച്ചയാണ് സംഭവം. കടയോട് ചേർന്നാണ് പുണ്യവേലിന്റെ വീട്. ശബ്ദം കേട്ട് പുറത്തിറങ്ങിയപ്പോഴാണ് ആന കട തകർത്ത് ഭക്ഷണസാധനങ്ങൾ കഴിക്കുന്നത് കണ്ടത്. വലിയ ശബ്ദം ഉണ്ടാക്കി തുരത്താൻ ശ്രമിച്ചെങ്കിലും ആന ആക്രമിക്കാനായി മുന്നോട്ടുവരികയായിരുന്നുവെന്ന് പുണ്യവേൽ പറഞ്ഞു.

15 വർഷത്തിനിടെ തന്റെ കടയ്ക്ക് നേരെ ഉണ്ടാകുന്ന പതിനാറാമത്തെ ആക്രമണമാണെന്നും അദ്ദേഹം പറഞ്ഞു. കടയ്ക്കുള്ളിൽ ഉണ്ടായിരുന്ന വ്യായാമത്തിന് ഉപയോഗിക്കുന്ന ട്രെഡ്മില്ലും ആന തകർത്തു.  നാട്ടുകാരും ആർആർടി സംഘവും ചേർന്നാണ് ആനകളെ തുരത്തിയത്. 

English Summary: Munnar elephant attack, Video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com