ADVERTISEMENT

കോട്ടയം∙ മുഖ്യമന്ത്രി പിണറായി വിജയന് വഴിയൊരുക്കാന്‍ റോഡ് തടഞ്ഞതില്‍ റിപ്പോര്‍ട്ട് തേടി കോടതി. കുറവിലങ്ങാട് എസ്എച്ച്ഒയെ വിളിച്ചുവരുത്തി പാലാ ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയാണ് റിപ്പോർട്ട് തേടിയത്.

വെള്ളിയാഴ്ചയാണ് പാലായില്‍ വാഹനങ്ങള്‍ തടഞ്ഞത്. മജിസ്ട്രേട്ടിന്റെ വാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍പ്പെടും വിധമായിരുന്നു അകമ്പടി വാഹനങ്ങള്‍ പോയത്. സാധാരണക്കാര്‍ക്ക് റോഡിലൂടെ യാത്ര ചെയ്യേണ്ടേയെന്നും കോടതി ചോദിച്ചു.

മുഖ്യമന്ത്രിക്കെതിരെ വ്യാപക പ്രതിഷേധം ഉയരുന്ന സാഹചര്യത്തിലാണ് സുരക്ഷ കർശനമാക്കിയത്. പല സ്ഥലത്തും വഴിതടയുകയും പ്രതിഷേധിച്ച കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു. 

English Summary: Pala court on Pinarayi Vijayan's convoy and road block

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com