ADVERTISEMENT

കൊച്ചി∙ കാലടി മറ്റൂരിൽ കുഞ്ഞിന് മരുന്നുവാങ്ങാൻ എത്തിയ കുടുംബത്തിന് പൊലീസ് ഭീഷണി. മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം എത്തുന്നതിനാൽ കാർ പാർക്ക് ചെയ്യരുതെന്ന് പൊലീസ് ഭീഷണിപ്പെടുത്തി. ഇത് ചോദ്യംചെയ്ത മെഡിക്കൽഷോപ്പ് ഉടമയോട് കട അടപ്പിക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി. മുഖ്യമന്ത്രിക്കും പൊലീസ് ഉന്നതർക്കും പരാതി നൽകിയെന്ന് കുടുംബം പറഞ്ഞു.

കുഞ്ഞിന്റെ അമ്മയെ വിമാനത്താവളത്തില്‍ എത്തിച്ച ശേഷം മടങ്ങുമ്പോഴാണ് പൊലീസ് ഭീഷണിപ്പെടുത്തിയത്. കുഞ്ഞിന് കടുത്ത പനി അനുഭവപ്പെട്ടതിനെ തുടര്‍ന്ന് മരുന്നു വാങ്ങാനായി വഴിയരികിലെ മെഡിക്കല്‍ ഷോപ്പിന് മുന്നില്‍ കാര്‍ നിര്‍ത്തുകയായിരുന്നു. ഉടന്‍ തന്നെ എസ്‌ഐ എത്തി വണ്ടി മാറ്റാന്‍ ആവശ്യപ്പെട്ടുവെന്ന് കടയുടമ പറഞ്ഞു. തുടര്‍ന്ന് കാര്‍ മറ്റൊരു ഭാഗത്തേക്ക് മാറ്റിയിട്ട ശേഷം കുഞ്ഞിനെയും എടുത്ത് കടയിലെത്തി മരുന്നു വാങ്ങുകയായിരുന്നു. മരുന്നു വാങ്ങി മടങ്ങുമ്പോള്‍ എസ്‌ഐ വീണ്ടും തട്ടിക്കയറി. ഇതുകണ്ട് ചോദ്യം ചെയ്ത് കടയുടമയോടും എസ്‌ഐ തട്ടിക്കയറിയെന്ന് ഇവര്‍ പരാതിപ്പെടുന്നു.

കുഞ്ഞ് പനിച്ചുകിടക്കുന്നത് കണ്ടില്ലേ എന്ന് ചോദിച്ചപ്പോൾ നീ കൂടുതൽ ജാഡയൊന്നും എടുക്കേണ്ട എന്നായിരുന്നു എസ്‌ഐയുടെ മറുപടി. കടയുടമ ചോദ്യംചെയ്തപ്പോൾ നിന്റെ കടയടപ്പിക്കുമെന്ന് പൊലീസ് ഭീഷണിപ്പെടുത്തി. എന്നാൽ ധൈര്യമുണ്ടെങ്കിൽ അടപ്പിക്ക് എന്ന് കടയുടമയും വെല്ലുവിളിച്ചു.

Read Also: ‘രാജാവിന് കരിങ്കൊടി പേടിയാണെങ്കിൽ ക്ലിഫ് ഹൗസിലിരിക്കാം; അല്ലെങ്കിൽ നികുതി കുറയ്ക്കാം’

കഴിഞ്ഞ ദിവസം പെരുമ്പാവൂരിൽ ഒരു ഹാളിൽ നടന്ന യൂത്ത് കോൺഗ്രസ് സമ്മേളനം നിർത്തിവയ്ക്കാൻ പൊലീസ് ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി അതുവഴി കടന്നുപോകുന്നതിനാലാണ് നടപടിയെന്ന് പൊലീസ് അറിയിച്ചു. ഇത് നിരാകരിച്ച യൂത്ത് കോൺഗ്രസ് നേതാക്കളെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

English Summary: Police threatening family in Kalady

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com