ജയിലിൽ കുറച്ചത് 34 കിലോ; മോചനം വൈകിച്ച് ആം ആദ്മിയും? കോൺഗ്രസിനെ ‘നയിക്കാൻ’ എന്നിറങ്ങും സിദ്ദു?
Mail This Article
രാജ്യാന്തര ക്രിക്കറ്റ് കളിക്കുന്ന, കരുത്തനായ, ഉയരമുള്ള സിദ്ദുവിനെ പോലൊരാളുടെ കൈകൾ കൊണ്ടുള്ള അടി ചിലപ്പോൾ അതേ പോലുള്ള ഒരാൾക്ക് അത്ര മാരകമായേക്കില്ല. എന്നാൽ സിദ്ദുവിന്റെ ഇരട്ടിയലധികം പ്രായമുണ്ടായിരുന്ന ഒരാളെ സംബന്ധിച്ചിടത്തോളം അത് താങ്ങാനാവില്ല. 25 വയസായിരുന്നു അന്ന് സിദ്ദുവിന്റെ പ്രായമെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. ആറടി രണ്ടിഞ്ച് ആണ് സിദ്ദുവിന്റെ ഉയരം. സിദ്ദു ഇനി എന്നു പുറത്തിറങ്ങും എന്നതാണ് ഇന്ന് പഞ്ചാബിലെ കോൺഗ്രസിനുള്ളിലെ പ്രധാന ചോദ്യം. പുറത്തുവരാൻ അർഹതയുണ്ടായിട്ടും എന്തുകൊണ്ടാണ് പഞ്ചാബിലെ ആം ആദ്മി പാർട്ടി സർക്കാർ ഇക്കാര്യം അനുവദിക്കാത്തത് എന്ന ചോദ്യവും പ്രതിപക്ഷം ഉയർത്തുന്നുണ്ട്. സിദ്ദു പുറത്തു വന്നാൽ എന്തു സംഭവിക്കും എന്നതാണ് മറ്റൊരു ചോദ്യം. തമ്മിലടിയും നേതാക്കളുടെ കൊഴിഞ്ഞുപോക്കുമെല്ലാമായി തകർന്നു കിടക്കുന്ന പഞ്ചാബിലെ കോൺഗ്രസിനെ പുനരുജ്ജീവിപ്പിക്കാൻ സിദ്ദുവിന് കഴിയുമോ എന്ന മില്യൻ ഡോളർ ചോദ്യം വേറെ.