ADVERTISEMENT

അഗർത്തല∙ ത്രിപുരയില്‍ ഭരണത്തുടര്‍ച്ച നേടിയാല്‍ മുഖ്യമന്ത്രി ആരാകുമെന്ന് തീരുമാനിച്ചിട്ടില്ലെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രജിബ് ഭട്ടാചാര്യ. ബിജെപിയിലെ ആഭ്യന്തര തര്‍ക്കങ്ങള്‍ക്കിടെയാണ് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍റെ സുപ്രധാന പ്രതികരണം. പുതിയ ഗോത്ര പാര്‍ട്ടി വെല്ലുവിളിയാകുമെന്നും രജിബ് ഭട്ടാചാര്യ സമ്മതിക്കുന്നു. എങ്കിലും ഗോത്രമേഖലയില്‍ ബിജെപി വന്‍വിജയം നേടുമെന്നും ത്രിപുര ബിജെപി അധ്യക്ഷന്‍ പറഞ്ഞു. 

അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിൽ സൂനാമി പോലെ ഒന്ന് സംഭവിക്കുമെന്നും ബിജെപി കൂടുതൽ സീറ്റോടെ അധികാരത്തിലെത്തുമെന്നും ത്രിപുര മുഖ്യമന്ത്രി മണിക് സാഹ പറഞ്ഞു. ബിപ്ലബ് ദേബിനെ നിയമസഭാ തിരഞ്ഞെടുപ്പിന് 9 മാസം മുൻപ് മാറ്റിയതു തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധവികാരം ഉണ്ടാകുമെന്നു കരുതിയില്ല. സിപിഎം-കോൺഗ്രസ് സഖ്യം ശക്തമായി രംഗത്തുള്ളതും ഗോത്രമേഖലയിൽ തിപ്ര മോത്ത തരംഗം സൃഷ്ടിക്കുന്നതും ബിജെപിയെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

കഴിഞ്ഞ ഏപ്രിലിലാണ് ബിപ്ലബ് ദേബിനെ മാറ്റി ദന്തഡോക്ടറായ മണിക് സാഹയെ മുഖ്യമന്ത്രിയാക്കിയത്. ത്രിപുര ബിജെപി സംസ്ഥാന അധ്യക്ഷനായ അദ്ദേഹം പിന്നീട് ഉപതിരഞ്ഞെടുപ്പിലൂടെയാണ് ആദ്യമായി എംഎൽഎ ആയതും. ബിജെപിയിൽ നിന്ന് എംഎൽഎസ്ഥാനം രാജിവച്ച് കോൺഗ്രസിലെത്തിയ ആശിഷ് കുമാർ സാഹയാണ് ഇത്തവണയും ടൗൺ ബർദ്വാലിയിൽ അദ്ദേഹത്തിന്റെ എതിരാളി. ഉപതിരഞ്ഞെടുപ്പിൽ 6000 വോട്ടിനാണ് ആശിഷ് കുമാർ സാഹയെ തോൽപിച്ചത്.

English Summary: Anyone can be Tripura chief minister says Rajib Bhattacharya.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com