200 രൂപയില്‍ താഴെ വിലയുള്ള ടൈഫോയ്ഡ് വാക്സീന്‍ 2000 രൂപ; കൊള്ളയടിച്ച് മരുന്നുകടക്കാര്‍
Mail This Article
തിരുവനന്തപുരം∙ ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഹെല്‍ത്ത് കാര്‍ഡിന് ടൈഫോയ്ഡ് വാക്സീന്‍ നിര്‍ബന്ധമാക്കിയതോടെ മെഡിക്കല്‍ ഷോപ്പുകളുടെ മരുന്നുകൊളള. 200 രൂപയില്‍ താഴെ വിലയുളള വാക്സീന്‍ വിപണിയില്‍ ലഭ്യമായിരിക്കെ രണ്ടായിരം രൂപയുടെ വാക്സീനാണ് വില്‍പനയ്ക്ക് എത്തിക്കുന്നത്. സ്വകാര്യ ആശുപത്രികളും കുത്തിവയ്പിന് വന്‍തുക ഈടാക്കുന്നതിനാല്‍ ഹെല്‍ത്ത് കാര്‍ഡ് ഹോട്ടല്‍ ജീവനക്കാര്‍ക്ക് ഭാരിച്ച ബാധ്യതയാകുന്നു.
Read Also: പറയുന്നത് പച്ചക്കള്ളം, സംസ്കാരമുണ്ടെന്നു കരുതി: ഫഡ്‌നാവിസിനെ തള്ളി ശരദ് പവാർ.
സര്‍ക്കാര്‍ ആശുപത്രികളിലും കുറഞ്ഞ വിലയ്ക്ക് മരുന്നെത്തിക്കേണ്ട കാരുണ്യ ഫാര്‍മസികളിലും വാക്സീന്‍ ലഭ്യമാക്കാത്തതാണ് ചൂഷണത്തിന് കളമൊരുക്കുന്നത്. സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണെങ്കിൽ ചെലവ് ഇതിലും കൂടും. കൂടുതൽ വിലയുള്ള മരുന്നിന് കൂടുതൽ കമ്മിഷൻ ലഭിക്കുമെന്നതാണ് മരുന്നുകടക്കാരുടെ ലാഭം.
English Summary: Typhoid vaccine price medical shop