ADVERTISEMENT

നാഗ്‌പുർ ∙ വ്യക്തിപൂജയ്ക്കെതിരെ നിലപാട് വ്യക്തമാക്കി ആര്‍എസ്എസ്. ഒരു വ്യക്തി, ഒരു തത്വശാസ്ത്രം എന്നതിന് രാജ്യത്തെ വളര്‍ത്താനോ തകര്‍ക്കാനോ സാധിക്കില്ലെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് പറഞ്ഞു. ‘നല്ല രാജ്യങ്ങളില്‍’ ആശയ വൈവിധ്യം നിലനില്‍ക്കുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നാഗ്‍‌പുരിൽ രാജ്‌രത്ന പുരസ്കാർ സമിതിയുടെ പുരസ്കാര വിതരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ‘‘ഒരു വ്യക്തി, ഒരു ചിന്ത, ഒരു സംഘം, ഒരു തത്വശാസ്ത്രം എന്നിവയ്ക്കു രാജ്യത്തെ വളർത്താനോ തകർക്കാനോ സാധ്യമല്ല. ലോകത്തെ നല്ല രാജ്യങ്ങളിലെല്ലാം എല്ലാവിധ ചിന്താധാരകളുമുണ്ട്. അവിടങ്ങളിൽ എല്ലാ തരം സംവിധാനങ്ങളുമുണ്ട്. ബഹുതല സംവിധാനങ്ങളുടെ ബലത്തിൽ അവർ വളരുകയാണ്.’’– മോഹൻ ഭാഗവത് പറഞ്ഞു.

Read Also: ‘കൊച്ച് കൂടെ ഇല്ലായിരുന്നെങ്കിൽ നിന്നെയൊക്കെ തൂക്കി അകത്തിട്ടേനെ’

നേരത്തേ, എൽജിബിടി സമൂഹത്തെ പിന്തുണച്ച് ഭാഗവത് രംഗത്തെത്തിയിരുന്നു. ‘‘എൽജിബിടി അംഗങ്ങൾക്ക് അവരുടേതായ സ്വകാര്യ ഇടങ്ങൾ ആവശ്യമാണ്. ഈ നിലപാടാണു സംഘപരിവാർ പ്രോത്സാഹിപ്പിക്കുന്നത്. മനുഷ്യർ നിലനിൽക്കുന്ന കാലത്തോളം ഇത്തരം പ്രവണതയുള്ള ആളുകൾ തീർച്ചയായും ഇവിടെയുണ്ടാകും. അതു ജൈവികമാണ്, മറ്റൊരുതരം ജീവിതമാണ്. അവർക്ക് അവരായിത്തന്നെ തുടരാനുള്ള സ്വകാര്യഇടം വേണമെന്നാണു നമ്മൾ ആവശ്യപ്പെടുന്നത്’’– ഭാഗവത് വ്യക്തമാക്കി.

English Summary: One Ideology, One Person Can't Make Or Break Country: RSS Chief Mohan Bhagwat

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com