ADVERTISEMENT

ന്യൂഡൽഹി ∙ ബിബിസി ഓഫിസുകളിലെ ആദായനികുതി വകുപ്പിന്റെ പരിശോധന മൂന്നാം ദിവസത്തിലേക്കു കടന്നതോടെ വീട്ടിലേക്കു പോകാനാകാതെ ജീവനക്കാർ. ഡൽഹി ബിബിസിയിലെ പത്തോളം മുതിർന്ന ജീവനക്കാരാണു വീട്ടിലേക്കു പോകാനാകാതെ ഓഫിസിൽ തുടരുന്നത്.

ബിബിസിയുടെ ഡൽഹി, മുംബൈ ഓഫിസുകളിലാണ് ‘സർവേ’ എന്ന പേരിൽ ആദായനികുതി വകുപ്പിന്റെ പരിശോധന. തുടർച്ചയായ 2 രാത്രികളിൽ ജീവനക്കാർ ഓഫിസിൽത്തന്നെ തുടരേണ്ടിവന്നു. ഗുജറാത്ത് കലാപത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പരാമർശിക്കുന്ന ഡോക്യുമെന്ററി സംപ്രേഷണം ചെയ്തതിനു പിന്നാലെയാണു ബിബിസിയുടെ ഇന്ത്യയിലെ ഓഫിസുകളിൽ പരിശോധന ആരംഭിച്ചത്.  

Read Also: ‘സ്വപ്നയ്ക്ക് ജോലി നൽകാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചു; പദവി ചെറുതെങ്കിലും ഇരട്ടി ശമ്പളം’...

സാമ്പത്തിക ഇടപാടു രേഖകളുടെ പകർപ്പുകൾ ഉദ്യോഗസ്ഥർ ശേഖരിച്ചു. ചൊവ്വാഴ്ച രാത്രി മാധ്യമപ്രവർത്തകരെ വീട്ടിൽ പോകാൻ അനുവദിച്ചെങ്കിലും ധനകാര്യ വിഭാഗം ജീവനക്കാരോടു ഓഫിസിൽ തുടരാൻ ആവശ്യപ്പെട്ടിരുന്നു. അന്വേഷണവുമായി സഹകരിക്കുമെന്നു ബിബിസി ആവർത്തിച്ചു. ഓഫിസിൽ നിർബന്ധമായും എത്തേണ്ടതില്ലാത്ത ജീവനക്കാർക്കു വീട്ടിലിരുന്നു ജോലി ചെയ്യാൻ നിർദേശം നൽകി.

ഇന്ത്യയിൽ ബിബിസിയുടെ ഘടന, പ്രവർത്തനം തുടങ്ങിയവ സംബന്ധിച്ച ചോദ്യങ്ങൾക്കു വിശദമായ മറുപടി നൽകണമെന്നു ബിബിസി വേൾഡ് സർവീസ് ഡയറക്ടർ ലിലെയ്ൻ ലാൻഡർ ജീവനക്കാർക്ക് അയച്ച കത്തിൽ പറയുന്നു. വ്യക്തിഗത വരുമാനത്തെക്കുറിച്ചുള്ള ചോദ്യങ്ങളിൽനിന്നു വിട്ടുനിൽക്കാമെങ്കിലും ശമ്പളം സംബന്ധിച്ച മറ്റു ചോദ്യങ്ങൾക്കു മറുപടി നൽകാമെന്നു നിർദേശമുള്ളതായാണു സൂചന.

English Summary: 10 BBC Employees Have Spent 2 Nights In Office, Tax 'Survey' Enters Day 3

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com