‘പൊള്ളിയ കരാർ’; ലങ്കയിലെ രാജീവ് ഗാന്ധി വധശ്രമം: ‘ജീവിക്കുന്ന പ്രഭാകരന്റെ’ രാഷ്ട്രീയമെന്ത്?
Mail This Article
ശ്രീലങ്കയിലെ തമിഴ് വംശജരും സിംഹളരും തമ്മിലുണ്ടായ ആഭ്യന്തര സംഘർഷത്തിൽ രാജ്യം വിറങ്ങലിച്ചു നിൽക്കുമ്പോഴാണ് അന്നത്തെ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി നിർണായക സമാധാന കരാറുമായി ലങ്കയിൽ പറന്നിറങ്ങുന്നത്. ശ്രീലങ്കയിലെ വംശീയ സംഘർഷം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള സുപ്രധാന കരാറിൽ പ്രധാനമന്ത്രിയും ശ്രീലങ്കൻ പ്രസിഡന്റ് ജെ.ആർ. ജയവർധനയും ഒപ്പുവെച്ചതിന് തൊട്ടുപിന്നാലെ രാജീവ് ഗാന്ധിക്കു നേരെ ലങ്കൻ മണ്ണിൽ വധശ്രമമുണ്ടായി. ഗാർഡ് ഓഫ് ഓണർ പരിശോധിക്കുന്നതിനിടെ ശ്രീലങ്കൻ നാവികസേനാംഗങ്ങളിലൊരാൾ തോക്കിന്റെ പാത്തിയുപയോഗിച്ച് രാജീവ് ഗാന്ധിയെ അടിച്ചു വീഴ്ത്താൻ ശ്രമിച്ചു. സുരക്ഷാ ജീവനക്കാർ നിമിഷങ്ങൾക്കുള്ളിൽ അക്രമിയെ കീഴടക്കി. ആ യുവ സേനാംഗത്തെ പ്രകോപിപ്പിച്ചത് ഇരുരാജ്യങ്ങളും ഒപ്പിട്ട കരാറിലെ ഒരു നിർണായക ഭാഗമായിരുന്നു. ലങ്കൻ സന്ദർശനത്തിനിടെ രാജീവ് ഗാന്ധിക്ക് എന്താണ് സംഭവിച്ചത്? എൽടിടിഇ നേതാവ് വേലുപ്പിള്ള പ്രഭാകരൻ ജീവിച്ചിരിപ്പുണ്ടെന്ന പി. നെടുമാരന്റെ വെളിപ്പെടുത്തലും ഈ കരാറും തമ്മിൽ എന്താണു ബന്ധം? വിശദമായി പരിശോധിക്കാം.