ADVERTISEMENT

തിരുവനന്തപുരം∙ വടക്കാഞ്ചേരി ലൈഫ് മിഷൻ ഭവന പദ്ധതിയുമായി ബന്ധപ്പെട്ട് കോഴ വാങ്ങിയെന്ന കൂടുതല്‍ അറസ്റ്റിന് സാധ്യത. നിർമാണ കരാറെടുത്ത യൂണിടാക് ഉടമ സന്തോഷ്‌ ഈപ്പൻ, പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, പി.എസ്.സരിത്ത് എന്നിവരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.

ഇവരിൽ നിന്ന് ശേഖരിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തിലാണ് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻപ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കറിനെ ചോദ്യം ചെയുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ തുടർ ദിവസങ്ങളിൽ മറ്റു പ്രതികളുടെ അറസ്റ്റ് ഉണ്ടായേക്കുമെന്നാണ് സൂചന.

അതേസമയം, ഇഡിയുടെ അന്വേഷണത്തോട് എം.ശിവശങ്കർ നിസഹകരണം തുടരുകയാണ്. തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിലും വ്യക്തമായ മറുപടി നൽകാതെ ഒളിച്ചുകളി തുടരുന്നു. ലോക്കറിൽ നിന്ന് കണ്ടെത്തിയ കോഴപ്പണത്തിന്റെ കാര്യത്തിൽ വ്യക്തത വരുത്താൻ ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലിനൊപ്പം ഒൻപത് മണിക്കൂർ ചോദ്യം ചെയ്തിരുന്നു. 

Read Also: ശിവശങ്കറിന്റെ അറസ്റ്റും ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലും; പ്രതിരോധ ജാഥയ്ക്കു മുൻപേ സിപിഎം പ്രതിരോധത്തിൽ

ശിവശങ്കറിന്റെ സ്വകാര്യ ചാർട്ടേഡ് അക്കൗണ്ടന്റ് വേണുഗോപാലും സ്വപ്നയും ചേർന്നു ബാങ്ക് ലോക്കർ തുറന്നതു ശിവശങ്കറിന്റെ നിർദേശപ്രകാരമാണെന്നാണ് ഇഡിയുടെ നിഗമനം. ഈ ലോക്കറിൽ സൂക്ഷിച്ച ഒരു കോടി രൂപ കോഴ ഇടപാടിൽ ശിവശങ്കറിനു ലഭിച്ച വിഹിതമാണെന്നും ഇഡി റിപ്പോർട്ടിൽ പറയുന്നു. സ്വപ്ന സൂക്ഷിച്ച പണം എവിടെ നിന്നാണു ലഭിച്ചതെന്ന് അറിയില്ലെന്നും സ്വപ്നയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷിച്ചിട്ടില്ലെന്നുമാണു ശിവശങ്കറിന്റെ മൊഴി.

English Summary: Likely more Arrested in Life Mission Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com