ADVERTISEMENT

ന്യൂഡൽഹി∙ തിരഞ്ഞെടുപ്പിന്റെ നിശബ്ദ പ്രചാരണ സമയത്ത് സമൂഹമാധ്യമങ്ങളിലൂടെ വോട്ട് തേടുന്ന സന്ദേശങ്ങൾ പാടില്ലെന്ന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍. ഇനിയുള്ള തിരഞ്ഞെടുപ്പുകളില്‍ നിയന്ത്രണം കര്‍ശനമാക്കുമെന്നും കമ്മിഷന്‍ അറിയിച്ചു. ത്രിപുരയിൽ നിശബ്ദ പ്രചാരണ സമയത്ത് വോട്ടഭ്യർഥിച്ച് ട്വീറ്റ് ചെയ്തതിനു ബിജെപിക്കും കോണ്‍ഗ്രസിനും സിപിഎമ്മിനും തിരഞ്ഞെടുപ്പ് കമ്മിഷന്‍ നോട്ടിസ് അയച്ചു. 

നിശബ്ദ പ്രചാരണവേളയിൽ നേരിട്ട് വോട്ടഭ്യർഥിക്കുകയോ, മാധ്യമങ്ങളിലൂടെയോ പൊതുപരിപാടികളിലൂടെയോ വോട്ടഭ്യർഥിക്കുകയോ ചെയ്യുന്നത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ ലംഘനമായിരുന്നു. എന്നാൽ, സമൂഹമാധ്യമങ്ങളിലെ ഇടപടലുകൾ സംബന്ധിച്ച് ആശങ്കകളുണ്ടായിരുന്നു. ഇക്കാര്യത്തിലാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇപ്പോൾ വ്യക്തത വരുത്തിയിരിക്കുന്നത്. നിശബ്ദ പ്രചാരണവേളയിൽ സമൂഹമാധ്യത്തിലെ അക്കൗണ്ടുകൾ വഴി വോട്ടഭ്യർഥിക്കുയോ, സന്ദേശങ്ങൾ നൽകുകയോ ചെയ്യുന്നത് ചട്ടലംഘനമായിരിക്കുമെന്ന് കമ്മിഷൻ വ്യക്തമാക്കി.

English Summary: Tripura elections 2023: Chief Electoral Office issues notice to state Congress, CPM, BJP over appeal for vote

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com