ADVERTISEMENT

സംസ്ഥാനം അതിഭീകരമായ ധനകാര്യ തകർച്ചയെ അഭിമുഖീകരിക്കുന്ന പശ്ചാത്തലത്തിലായിരുന്നു ധനമന്ത്രി കെ.എൻ ബാലഗോപാൽ 2023– 24 സാമ്പത്തിക വർഷത്തെ ബജറ്റ് അവതരിപ്പിച്ചത്. ബജറ്റെന്നത് കേവലം വരവു ചെലവു കണക്കുകളല്ല, അത് സാമ്പത്തികവും രാഷ്ട്രീയവുമായ ഒരു നയരേഖ കൂടിയാണ്. ഒരു സർക്കാർ വികസനത്തെ എങ്ങനെ നോക്കിക്കാണുന്നു, അതിനനുസരിച്ചുള്ള ധന നയങ്ങൾ എങ്ങനെ രൂപപ്പെടുത്തുന്നുവെന്നൊക്കെ അതിൽനിന്നു വ്യക്തമാകും. കേരളം കടന്നു പോകുന്ന കടുത്ത ധനകാര്യത്തകർച്ചയെ നേരിടുന്ന തരത്തിലുള്ള ഒരു വികസന നയം ആവിഷ്കരിക്കാൻ ഈ ബജറ്റിലൂടെ സാധിച്ചിട്ടുണ്ടോ? ഇപ്പോൾ പ്രഖ്യാപിച്ചിരിക്കുന്ന നികുതി നിർദേശങ്ങളുടെ സ്വാധീനം എത്രമാത്രമാണ്? ധനമന്ത്രിക്കു മുന്നിൽ പുതിയ വഴികൾ അവശേഷിക്കുന്നുണ്ടോ? കേന്ദ്രസർക്കാർ നയങ്ങൾ സംസ്ഥാനത്തെ ഏതു വിധത്തിലായിരിക്കും ബാധിക്കുക? കേന്ദ്രവും സംസ്ഥാനവും തമ്മിലുള്ള വാക്‌പോര് ശക്തമായിരിക്കെ, ഇന്ധന വിലവർധനയുടെ പേരിലുള്ള ചർച്ചകൾ കൊടുമ്പിരിക്കൊണ്ടിരിക്കെ ഈ വിഷയങ്ങളെക്കുറിച്ച് സാമ്പത്തിക ശാസ്ത്രജ്ഞനും ഗുലാത്തി ഇ‌ൻസ്റ്റിറ്റ്യൂട്ട് ഫോർ ഫിനാൻസ് ആൻഡ് ടാക്സേഷൻ മുൻ സീനിയർ ഫാക്കൽറ്റിയുമായ ഡോ. ജോസ് സെബാസ്റ്റ്യൻ മനോരമ ഓൺലൈൻ പ്രീമിയത്തിൽ സംവദിക്കുന്നു.

loading
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com