‘നാഗാലാൻഡിന്റെ വികസനം പ്രധാനമന്ത്രി മോദിയുടെ ശ്രമഫലം; ബിജെപി സഖ്യം തുടരും’
Mail This Article
കൊഹിമ∙ നാഗാലാൻഡിന്റെ പുരോഗതിക്കും സമാധാനത്തിനും സമൃദ്ധിക്കും വേണ്ടി ബിജെപി–എൻഡിപിപി സഖ്യം തുടരുമെന്ന് കേന്ദ്ര തുറമുഖ വികസനമന്ത്രി സർബാനന്ദ സോനോവാൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നിരന്തര പരിശ്രമത്തിന്റെ ഫലമായാണ് നാഗാലാൻഡിലും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലും സമഗ്ര വികസനം സാധ്യമായത്. വടക്കുകിഴക്കൻ മേഖല രാജ്യത്തിന്റെ വളർച്ചയുടെ പുതിയ എഞ്ചിനായി മാറിയെന്നും കേന്ദ്രമന്ത്രി പറഞ്ഞു. മോൺ, വോഖ ജില്ലകളിലെ തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘മറ്റൊരു പ്രധാനമന്ത്രിയും വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിനും വളർച്ചയ്ക്കും ഇത്രയധികം പ്രാധാന്യം നൽകിയിട്ടില്ല. മോദിയുടെ നേതൃത്വത്തിലുള്ള ബിജെപി-എൻഡിപിപി സഖ്യം തുടരും. സഖ്യത്തിന് നിങ്ങൾ നൽകുന്ന വോട്ട് നാഗാലാൻഡിന്റെ സമാധാനത്തിനും പുരോഗതിക്കും നൽകുന്ന വോട്ടാണ്’–സർബാനന്ദ സോനോവാൾ പറഞ്ഞു.
English Summary: No PM before Narendra Modi has given so much importance to development of Northeast: Sarbananda Sonowal