ADVERTISEMENT

കൊച്ചി∙ ആലുവ മണപ്പുറത്ത് ശിവരാത്രി ഉത്സവത്തിന് ഭക്തജനത്തിരക്ക്. ഇന്ന് അർധരാത്രി മുതലാണ് ബലിതർപ്പണമെങ്കിലും ഇന്നലെ രാത്രി മുതൽ മണപ്പുറത്തേക്ക് ജനപ്രവാഹമാണ്. അമാവാസി അവസാനിക്കുന്ന തിങ്കളാഴ്ച രാവിലെ 11 വരെ ബലിതർപ്പണം നീണ്ടു നിൽക്കും.

വലിയ തിരക്ക് ഉണ്ടെങ്കിലും മണപ്പുറത്തേക്ക് എത്തുന്നവർക്ക് ബുദ്ധിമുട്ട് ഉണ്ടാകാതെ ബലിതർപ്പണം പൂർത്തിയാക്കി മടങ്ങാൻ കഴിയുന്ന തരത്തിലാണ് ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുള്ളത്. തിരക്ക് കണക്കിലെടുത്ത് ബലിതർപ്പണത്തിനായി പെരിയാർ തീരത്ത് 114 ബലിത്തറകൾ ദേവസ്വം ബോർഡ് ഒരുക്കിയിട്ടുണ്ട്.

നാളെ ഉച്ചയ്ക്ക് രണ്ടു വരെ നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടാകും. സുരക്ഷയ്ക്കായി 1200 പൊലീസുകാരെയാണ് നിയോഗിച്ചിട്ടുള്ളത്. തിരക്ക് ഒഴിവാക്കാനായി കെഎസ്ആർടിസിയുടെ 210 പ്രത്യേക സര്‍വീസുണ്ട്. ആലുവയിലേക്ക് പ്രത്യേക ട്രെയിൻ സർവീസിന് പുറമേ കൊച്ചി മെട്രോയും അധിക സർവീസ് നടത്തുന്നുണ്ട്.

ശിവരാത്രിയോട് അനുബന്ധിച്ച് ആലുവ മണപ്പുറത്ത് എത്തിയ ഭക്തർ. (ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ)
ശിവരാത്രിയോട് അനുബന്ധിച്ച് ആലുവ മണപ്പുറത്ത് എത്തിയ ഭക്തർ. (ചിത്രം: ഇ.വി.ശ്രീകുമാർ ∙ മനോരമ)
ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിനുള്ള ക്രമീകരണങ്ങൾ നടക്കുന്നു. (Screengrab: Manorama News)
ആലുവ മണപ്പുറത്ത് ബലിതർപ്പണത്തിനുള്ള ക്രമീകരണങ്ങൾ നടക്കുന്നു. (Screengrab: Manorama News)

English Summary: Preparation for Aluva Sivarathri Festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com