ADVERTISEMENT

കോട്ടയം∙ ആറു പതിറ്റാണ്ടായി പാലായിൽ പ്രവർത്തിക്കുന്ന സ്റ്റേഷനറിക്കടയും പുതിയ സംരംഭങ്ങളുടെ പട്ടികയിൽ. വ്യവസായ വകുപ്പ് വിളിച്ച ഒരു യോഗത്തിൽ പങ്കെടുത്തതിന്റെ പേരിൽ മാത്രം ഇങ്ങനെ സംഭവിക്കുമോയെന്ന് ആശ്ചര്യപ്പെടുകയാണ് കടയുടമ ജയേഷ് പി.ജോർജ്. 1963 മുതൽ സ്ഥാപനം പ്രവർത്തിച്ചുവരുന്നു. ഇതുവരെ സർക്കാരിന്റെ ഭാഗത്തുനിന്ന് ഒരു രൂപയുടെ സഹായമോ സേവനമോ ലഭിച്ചിട്ടില്ലെന്ന് ജയേഷ് പറഞ്ഞു.

‘‘പിതാവ് തുടങ്ങിയ ബിസിനസ് ഞാൻ തുടർന്നുകൊണ്ടുപോവുകയാണ്. വ്യവസായ വകുപ്പ് വിളിച്ച മീറ്റിങ്ങിൽ പങ്കെടുത്തു എന്നത് സത്യമാണ്. അല്ലാതെ പുതിയ സംരംഭം തുടങ്ങാനൊന്നും ഞാൻ ശ്രമിച്ചിട്ടില്ല. എന്തെങ്കിലും സഹായം വേണമെങ്കില്‍ മുനിസിപ്പാലിറ്റിയിൽ നിയോഗിച്ച ആളുകളുമായി ബന്ധപ്പെടാമെന്ന് പറഞ്ഞ് അവരുടെ ഫോൺ നമ്പറുകൾ തന്നിരുന്നു.’’– ജയേഷ് പറഞ്ഞു.

ഒരു വര്‍ഷം കൊണ്ട് ഒരു ലക്ഷത്തില്‍പരം സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ തുടങ്ങിയെന്നും രണ്ടു ലക്ഷത്തില്‍പരം തൊഴിലവസരങ്ങള്‍ ഉണ്ടായെന്നും ഏഴായിരം കോടിയുടെ നിക്ഷേപം നടന്നെന്നുമാണ് സർക്കാരിന്റെ കണക്കിൽ പറയുന്നത്. എന്നാൽ പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന കടകളെയും സ്ഥാപനങ്ങളെയും പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.  60 വർഷമായി പ്രവർത്തിക്കുന്ന ഹോമിയോ ക്ലിനിക്കും എട്ടു വർഷമായി പ്രവർത്തിക്കുന്ന ഫാസ്റ്റ്ഫുഡ് കടയും ഉള്‍പ്പെടെ പുതിയ സംരംഭമായി അവതരിപ്പിച്ചെന്ന് ആക്ഷേപമുണ്ട്. തൃശൂരിൽ തുറക്കാത്ത കടകളും പുതിയ സംരംഭങ്ങളുടെ പട്ടികയിലിടം നേടി. ഇതിനു പുറമെ പിൻവലിച്ച അപേക്ഷകളും കണക്കിൽച്ചേർത്തിട്ടുണ്ട്.

English Summary: 60 years old stationeries also in the list of enterprises.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com