ADVERTISEMENT

പനജി∙ ലഹരി ഉപയോഗിച്ചതിന് ഗോവയിൽ മൂന്നു മലയാളികളടക്കം ഏഴു പേർ അറസ്റ്റിൽ. ശനിയാഴ്ച രാത്രി, വാഗറ്റർ ബീച്ചിൽ പൊലീസും ലഹരി വിരുദ്ധ സ്ക്വാഡും ചേർന്നു നടത്തിയ പട്രോളിങ്ങിനിടെയാണ് ഇവർ പിടിയിലായത്. മലയാളികളായ ദിൽഷാദ്, അജിൻ ജോയ്, എൻ.എസ്.നിധിൻ എന്നിവരാണ് പിടിയിലായത്. ഗുജറാത്ത്, കർണാടക സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ് പിടിയിലായ മറ്റു നാലു പേർ. ഇവരുടെ രക്തസാംപിളുകൾ ശേഖരിച്ച് പൊലീസ് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്

ലഹരിമരുന്ന് ഉപയോഗിച്ചിട്ടുള്ളവരെ കണ്ടുപിടിക്കുന്നതിനുള്ള ബ്രീത്ത് അനലൈസർ ഉപകരണമായ സോടോക്സ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. ഇത്തരത്തിൽ ഗോവയിൽ നടത്തിയ ആദ്യ പരിശോധനയായിരുന്നു ഇത്. നോർത്ത് ഗോവയിൽ നടന്ന ഒരു പാർട്ടിയിലും സോടോക്സ ഉപയോഗിച്ച് പരിശോധന നടത്തിയിരുന്നു. അവിടെ ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് കണ്ടെത്തിയ ഏതാനും പേരെ അറസ്റ്റുചെയ്ത് വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി.

English Summary: 7 tourists held after they fail spot drug test on Goa beach

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com