എതിര്‍പ്പുകള്‍ ജനവിരുദ്ധം; എതിര്‍ക്കുന്നവര്‍ വികസന വിരുദ്ധര്‍: മുന്നോട്ടെന്ന് മുഖ്യമന്ത്രി
Mail This Article
തിരുവനന്തപുരം ∙ വികസന വിരുദ്ധരുടെ എതിര്‍പ്പുകള്‍ നാടിന്‍റെ ഭാവി പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങള്‍ ആഗ്രഹിക്കുന്ന രീതിയില്‍ സര്‍ക്കാര്‍ മുന്നോട്ടുപോകും. എതിര്‍പ്പുകള്‍ ജനവിരുദ്ധമാണ്. ജനവിരുദ്ധ ശക്തികളുടെ പരിലാളന ഏറ്റല്ല എൽഡിഎഫ് അധികാരത്തിൽ വന്നത്. എതിര്‍ക്കുന്നവര്‍ വികസന വിരുദ്ധരാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മുന്‍ഗണനാ കാര്‍ഡുകളുടെ വിതരണോദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞദിവസം കാസർകോടും സമാനമായ പ്രതികരണം മുഖ്യമന്ത്രി നടത്തിയിരുന്നു. സംരംഭക വര്‍ഷത്തിനെതിരായ പ്രചാരണം നാടിന് എതിരാണ് എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. 1.32 ലക്ഷം സംരംഭങ്ങള്‍ ഒരു വര്‍ഷത്തിനിടെ ആരംഭിച്ചു കഴിഞ്ഞു. ഇതെല്ലാം തെറ്റെന്നു പറയുന്നത് എന്തിന്‍റെ അടിസ്ഥാനത്തിലാണ്? നാടിന്‍റെ വളര്‍ച്ചയെ ഇകഴ്ത്തിക്കാട്ടാന്‍ ചിലർ ഇല്ലാത്ത കാര്യങ്ങൾ പ്രചരിപ്പിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിൽ ഒരു വർഷത്തിനുള്ളിൽ ഒരു ലക്ഷം സംരംഭങ്ങൾ ആരംഭിച്ചെന്ന വ്യവസായ വകുപ്പിന്റെ തെറ്റായ അവകാശവാദം വിവാദമായിരുന്നു.
English Summary: Kerala CM Pinarayi Vijayan slams Opposition