ADVERTISEMENT

തിരുവനന്തപുരം∙ സിപിഐ സംസ്ഥാന എക്സിക്യൂട്ടിവിൽ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനെ വിമർശിച്ച് അസി.സെക്രട്ടറി ഇ.ചന്ദ്രശേഖരൻ. വൈരനിര്യാതന ബുദ്ധിയോടെ പെരുമാറരുതെന്നും വിമർശിക്കുന്നവരോട് പക പോക്കുന്നു എന്ന തോന്നൽ ഉണ്ടാകരുതെന്നും ഇ.ചന്ദ്രശേഖരൻ പറഞ്ഞു. പാർട്ടി സമ്മേളനങ്ങളിൽ ഔദ്യോഗിക നേതൃത്വത്തെ വിമർശിച്ചവർക്കെതിരെ നടപടിയുണ്ടാകുന്നു. ഇതു പാർട്ടിക്കു ഗുണം ചെയ്യില്ല. ഈ രീതിയിൽ മുന്നോട്ടുപോയാൽ പാർട്ടി പ്രതിസന്ധിയിലാകുമെന്നും ഇ.ചന്ദ്രശേഖരൻ പറഞ്ഞു.

പത്തനംതിട്ട ജില്ലാ സെക്രട്ടറി എ.പി.ജയനും ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ.ശിവരാമനും എതിരെയുള്ള നടപടികൾ ചർച്ച ചെയ്യുമ്പോഴായിരുന്നു വിമർശനം. അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന പരാതിയിലാണ് എ.പി.ജയനെതിരെ അന്വേഷണം പ്രഖ്യാപിച്ചത്. ജില്ലാ കൗൺസിൽ കാർ വാങ്ങി നൽകിയത് സംസ്ഥാന നേതൃത്വത്തെ അറിയിക്കാത്തതിനാണ് ശിവരാമനോട് വിശദീകരണം തേടിയത്.എ.പി.ജയനെതിരെ അന്വേഷണത്തിനായി നാലംഗ കമ്മിഷനെ എക്സിക്യൂട്ടിവ് നിയോഗിച്ചിരുന്നു. കെ.കെ.അഷ്റഫ്, ആർ.രാജേന്ദ്രൻ, സി.കെ.ശശിധരൻ, പി.വസന്തം എന്നിവരാണ് കമ്മിഷൻ അംഗങ്ങൾ.

ജില്ലാ പഞ്ചായത്ത് അംഗമായ ശ്രീനാദേവി കുഞ്ഞമ്മയുടെ പരാതിയിൽ നേരത്തെ സംസ്ഥാന എക്സിക്യൂട്ടിവ് അംഗമായ കെ.കെ.അഷ്റഫ് പ്രാഥമിക അന്വേഷണം നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ കഴമ്പുണ്ടെന്ന് കണ്ടതിനെ തുടർന്നാണ് വിശദമായ അന്വേഷണം നടത്താൻ തീരുമാനിച്ചത്. ജില്ലാ പഞ്ചായത്തിൽ സീറ്റ് നൽകുന്നതിനു മൂന്നു ലക്ഷം രൂപ ആവശ്യപ്പെട്ടതായാണ് പരാതി. എ.പി.ജയൻ ചുരുങ്ങിയ കാലയളവിൽ ഡയറി ഫാം ആരംഭിച്ചത് അനധികൃത സ്വത്ത് സമ്പാദനത്തിന്റെ ഭാഗമാണെന്നും പരാതിയിൽ ചൂണ്ടിക്കാണിച്ചിരുന്നു.

English Summary: E Chandrasekharan against Kanam Rajendran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com