ADVERTISEMENT

സൂറത്ത്∙ അശ്ലീല വിഡിയോ കണ്ടെന്ന് ആരോപിച്ചുണ്ടായ വഴക്കിനൊടുവിൽ ഭാര്യയെ ഭർത്താവ് ചുട്ടുകൊന്നു. ഗുജറാത്തിലെ സൂറത്തിലെ കതര്‍ഗാമില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണു സംഭവം. ഭര്‍ത്താവ് തീകൊളുത്തിയ കാജല്‍ (30) ചൊവ്വാഴ്ച മരണത്തിനു കീഴടങ്ങി. പോണ്‍ വിഡിയോ കാണുന്നതിനെച്ചൊല്ലി ഞായറാഴ്ച രാത്രി ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി.

തിങ്കളാഴ്ചയും ഇവരുടെ തര്‍ക്കം തുടര്‍ന്നു. രോഷാകുലനായ കിഷോര്‍ പട്ടേല്‍ (33) ഭാര്യയുടെ ദേഹത്തു പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രി ഭര്‍ത്താവ് അശ്ലീല വിഡിയോ കണ്ടുവെന്നും അതു നിര്‍ത്താന്‍ അഭ്യർഥിച്ചുവെന്നും മരണമൊഴിയില്‍ കാജല്‍ പറഞ്ഞിരുന്നു.

Read Also: മറ്റെല്ലാം മറക്കാൻ മരുന്നുമായി സിപിഎം; അതു വേവില്ലെന്ന് യുഡിഎഫ്

40% പൊള്ളലേറ്റ കാജല്‍ ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്നാണു മരണത്തിനു കീഴടങ്ങിയത്. മുംബൈ സ്വദേശിയാണ് കിഷോർ. ഡയമണ്ട് യൂണിറ്റില്‍ ജോലി ചെയ്യുന്നതിനിടെ കണ്ടുമുട്ടിയ ഇരുവരും പ്രണയത്തിലാകുകയും വിവാഹിതരാവുകയുമായിരുന്നു.

English Summary: In Surat, man torches wife in fight over watching porn

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com