ADVERTISEMENT

കൊച്ചി∙ കോടതിയലക്ഷ്യക്കേസിൽ വി ഫോർ കൊച്ചി നേതാവ് നിപുൺ ചെറിയാൻ അറസ്റ്റിൽ. തോപ്പുംപടിയിലെ കുടിവെള്ളക്ഷാമം പരിഹരിക്കണം എന്നാവശ്യപ്പെട്ടുള്ള സമരത്തിനിടെയാണ് അറസ്റ്റ്. തുടർച്ചയായി ആവശ്യപ്പെട്ടിട്ടും കോടതിയിൽ നേരിട്ട് ഹാജരാകാത്തതിനെ തുടർന്ന് നിപുണിനെതിരെ ഹൈക്കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു.

കോടതിയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള പ്രസംഗം നടത്തി നിപുൺ വി ഫോർ കൊച്ചിയുടെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരുന്നു. തുടർന്നാണ് നിപുണിനെതിരെ കോടതി സ്വമേധയാ കോടതിയലക്ഷ്യ ക്രിമിനൽ കേസെടുത്തത്. 

English Summary: Contempt of court case: Nipun cherian arrested

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com