ADVERTISEMENT

ദിമാപുർ∙ വടക്കുകിഴക്കൻ മേഖലയെ കോൺഗ്രസ് എടിഎം ആയി ഉപയോഗിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോൺഗ്രസ് ഭരണകാലത്ത് സംസ്ഥാനത്ത് അസ്ഥിരത നിലനിന്നിരുന്നു. സംസ്ഥാനത്തിന്റെ വികസനത്തിനുള്ള പണമെല്ലാം കോൺഗ്രസ് തട്ടിയെടുത്തു. ഡൽഹിയിൽ നിന്ന് റിമോട്ട് കൺട്രോൾ വഴിയാണ് കോൺഗ്രസ് നാഗാലാൻഡ് ഭരിച്ചത്. ഡൽഹി മുതൽ ദിമാപുർ വരെ കോൺഗ്രസ് കുടുംബരാഷ്ട്രീയത്തിൽ മുഴുകി. ഇപ്പോൾ ചെയ്ത പാപങ്ങൾക്കൊക്കെ നാഗാലാൻഡിനൊപ്പം വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ ഒന്നാകെ കോൺഗ്രസിനെ ശിക്ഷിക്കുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചുമുകെഡിമ ജില്ലയിൽ സംഘടിപ്പിച്ച തിരഞ്ഞെടുപ്പ് റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു മോദി. 

‘കോൺഗ്രസിന്റെ ഭരണകാലത്ത് സർക്കാർ പണം ജനങ്ങളിലേക്കല്ല, അഴിമതിക്കാരായ നേതാക്കളുടെ ഖജനാവിലേക്കാണ് എത്തിയത്. കോൺഗ്രസിലെ മുൻ പ്രധാനമന്ത്രി പറഞ്ഞിരുന്നു (രാജീവ് ഗാന്ധിയെ ഉദ്ധരിച്ച്) ‘‘താൻ ഒരു രൂപ അയച്ചാൽ 15 പൈസ മാത്രമേ പൊതുജനങ്ങളിൽ എത്തുകയുള്ളൂ’’യെന്ന്. എന്നാൽ കോൺഗ്രസിന്റെ കാലത്ത് ഈ 15 പൈസയും വടക്കുകിഴക്കൻ മേഖലകളിലേക്ക് എത്തിയിരുന്നില്ല. എന്നാൽ ബിജെപി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം ഓരോ രൂപയും ഈ മേഖലയിലെ അടിത്തട്ടിൽ വരെ എത്തുന്നു.’– നരേന്ദ്രമോദി പറഞ്ഞു.

നാഗാലാൻഡിൽ ബിജെപി–എൻഡിപിപി സർക്കാരിന് വലിയ പിന്തുണയാണ് ലഭിക്കുന്നത്. തങ്ങൾ വടക്കുകിഴക്കൻ മേഖലയുടെ വികസനത്തിനായി അക്ഷീണം പ്രവർത്തിക്കുന്നു. വോട്ട് പിടിക്കുക, പിന്നീട് ജനക്ഷേമ പ്രവർത്തനങ്ങള്‍ക്ക് മുഖംതിരിക്കുക എന്നതാണ് കോൺഗ്രസിന്റെ ശീലം. സംസ്ഥാനത്തെ സുസ്ഥിരതയ്ക്കും സമൃദ്ധിക്കും കോൺഗ്രസും സഖ്യകക്ഷികളും ഒരിക്കലും പ്രാധാന്യം നൽകിയില്ലെന്നും മോദി പറഞ്ഞു.

സമാധാനം, പുരോഗതി, സമൃദ്ധി എന്നിവയാണ് നാഗാലാൻഡിനു വേണ്ടി ബിജെപി ഉയർത്തുന്ന മുദ്രാവാക്യം. അതുകൊണ്ടാണ് ജനങ്ങൾക്ക് ബിജെപിയിൽ വിശ്വാസം വർധിക്കുന്നത്. 1958ലെ സായുധ സേന (പ്രത്യേക അധികാരം) നിയമം സംസ്ഥാനത്ത് നിന്ന് പൂർണമായും പിൻവലിച്ച് നാഗാലാൻഡിൽ ശാശ്വത സമാധാനം കൊണ്ടുവരാനാണ് എൻഡിഎ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

English Summary: 'Congress Used Northeast As Its ATM, Now Being Punished For Its Sins': PM Narendra Modi in Nagaland.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com