ADVERTISEMENT

തിരുവനന്തപുരം∙ സര്‍ക്കാര്‍ സംഘത്തിനൊപ്പം കൃഷിപഠിക്കാന്‍ പോയി ഇസ്രയേലില്‍ മുങ്ങിയ ഇരിട്ടി സ്വദേശി ബിജു കുര്യനെ കണ്ടെത്തിയത് ഇസ്രയേൽ രഹസ്യാന്വേഷണ ഏജന്‍സി. ഇസ്രയേലിലെ ഇന്ത്യന്‍ എംബസി ഫസ്റ്റ് സെക്രട്ടറി നവീന്‍ റാണ കൃഷ്ണയെ ഇന്റര്‍പോള്‍ അറിയിച്ചതാണ് ഇക്കാര്യം. വീസ കാലാവധിയുള്ളതിനാലാണ് മറ്റു നടപടികളിലേക്ക് നീങ്ങാത്തതെന്നും ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ട്. ബിജുവിനെ കേരളത്തിലേക്ക് തിരിച്ചയച്ചെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ഇന്‍ ചര്‍ജ് രാജീവ് ബോഖേഡേ കൃഷി വകുപ്പ് സെക്രട്ടറി ബി.അശോകിനെയും അറിയിച്ചു.

ഇന്ത്യന്‍ സമയം വൈകിട്ട് നാലുമണിക്കുള്ള വിമാനത്തില്‍ ടെൽ അവീവില്‍നിന്നു തിരിച്ച ബിജു പുലര്‍ച്ചെ 4ന് കോഴിക്കോടെത്തും. ബിജുവിനെ കണ്ടെത്തിയ കാര്യം സഹോദരന്‍ അറിയിച്ചുവെന്ന് കൃഷിമന്ത്രി പി.പ്രസാദ് മനോരമ ന്യൂസിനോടു സ്ഥിരീകരിച്ചിരുന്നു. െബത്‌ലഹേം കാണാനാണു സംഘത്തില്‍നിന്നു പോയതെന്നു സഹോദരന്‍ ബെന്നിയും മനോരമ ന്യൂസിനോടു പറഞ്ഞു

നയതന്ത്രതലത്തില്‍ സര്‍ക്കാര്‍ സമ്മര്‍ദം ശക്തമാക്കിയതോടെയാണ് ഇസ്രയേലില്‍ മുങ്ങിയ ബിജുവിനു നാട്ടിലേക്കു തിരിക്കേണ്ടി വന്നത്. ബിജുവിനു സഹായിക്കുന്നത് ഗുണകരമായിരിക്കില്ലെന്നു മലയാളികള്‍ക്ക് അവിടുത്തെ ഇന്ത്യന്‍ എംബസി നല്‍കിയ സന്ദേശവും ബിജുവിന് തിരിച്ചടിയായി. ബിജുവിനെ കണ്ടെത്തിയ കാര്യം സഹോദരന്‍ ബെന്നി കൃഷി മന്ത്രി പി. പ്രസാദിനെ വിളിച്ചറിയിക്കുകയായിരുന്നു. ബിജു മുങ്ങിയതാണെന്ന് വ്യക്തമായിട്ടും ബെത്‌ലഹേം കാണാനാണ് പോയതെന്ന് പറയുന്നത് തുടര്‍നടപടികള്‍ ഒഴിവാക്കാനായാണ്. വീസ കാലാവധിയുള്ളതിനാല്‍ ബിജുവിനെതിരെ ഇസ്രയേലില്‍ നിയമനടപടിയുണ്ടായില്ല. സംസ്ഥാനത്തും നിയമനടപടിയുണ്ടാകരുതെന്ന് സഹോദരന്‍ കൃഷിമന്ത്രിയോട് അഭ്യര്‍ഥിച്ചു. എന്നാല്‍ എന്ത് കൊണ്ട് അപ്രത്യക്ഷനായെന്ന വിശദീകരണം ബിജു സര്‍ക്കാരിന് നല്‍കേണ്ടി വരും

English Summary: Biju Kurien was found by Israel investigative agency

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com