ബസ് കുറുകെയിട്ട് ഗ്ലാസ് അടിച്ചുതകര്‍ത്തു: നടുറോഡില്‍ ജീവനക്കാരുടെ കയ്യാങ്കളി - വിഡിയോ
Mail This Article
×
കൊച്ചി∙ ആലുവയില്‍ നടുറോഡില്‍ സ്വകാര്യ ബസ് ജീവനക്കാരുടെ കൂട്ടത്തല്ല്. സമയക്രമത്തെ ചൊല്ലിയുള്ള വാക്കേറ്റമാണ് സംഘര്‍ഷത്തിലും കയ്യാങ്കളിയിലും കലാശിച്ചത്. ഇന്നു രാവിലെ 7.30ഓടെ ആലുവ മാര്‍ക്കറ്റിന് സമീപമായിരുന്നു സംഭവം. ആലുവ-പൂത്തോട്ട, ആലുവ-പെരുമ്പടപ്പ് റൂട്ടിലോടുന്ന ബസുകളിലെ ജീവനക്കാർ തമ്മിലായിരുന്നു സംഘർഷം.
ആലുവ ഭാഗത്തേക്ക് വരിയായിരുന്നു ഇരു ബസുകളിലെയും ജീവനക്കാര്‍ തമ്മില്‍ കളമശേരി മുതല്‍ വാക്കേറ്റം തുടങ്ങിയിരുന്നു. ആലുവ മാര്‍ക്കറ്റിന് സമീപമെത്തിയതോടെ തര്‍ക്കം മൂര്‍ച്ഛിച്ചു. ഇതോടെ ബസ് കുറുകെയിട്ട് ജീവനക്കാരന്‍ അടുത്ത ബസിന്റെ വശങ്ങളിലെ ഗ്ലാസു അടിച്ചുതകര്‍ത്തു. ജീവനക്കാരുടെ കയ്യാങ്കളി കാരണം രാവിലെ ആലുവ മാര്‍ക്കറ്റ് റോഡില്‍ ഏറെ നേരം ഗതാഗതതടസമുണ്ടായി.
English Summary: Private Bus Employees clash at Aluva
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.