ADVERTISEMENT

തിരുവനന്തപുരം ∙ കോൺഗ്രസ് പാർട്ടിയിൽ പ്രാഥമിക അംഗത്വം ലഭിക്കുന്നതിനു മദ്യം വർജിക്കണമെന്നും ഖാദി ധരിക്കണമെന്നുമുള്ള പാർട്ടി ഭരണഘടനയിലെ നിബന്ധനകളിൽ ഭേദഗതി വരുത്തിയ പ്ലീനറി സമ്മേളനത്തിന്റെ നടപടികൾ നിർഭാഗ്യകരമാണെന്ന് വി.എം.സുധീരൻ. ഇക്കാര്യം ചൂണ്ടിക്കാട്ടി കോൺഗ്രസ് അധ്യക്ഷന് സുധീരൻ കത്തയച്ചു.

മദ്യവർജനവും ഖാദി ധരിക്കലും സ്വാതന്ത്യ സമരത്തിന്റെ ഭാഗവും വളരെക്കാലമായി പാർട്ടിയുടെ മുദ്രാവാക്യവുമായിരുന്നു. ഭേദഗതിയിലൂടെ സ്വാതന്ത്യ്രസമര പോരാട്ടത്തോടും ഗാന്ധിയൻ മൂല്യങ്ങളോടും ബഹുമാനക്കുറവ് കാട്ടിയിരിക്കുകയാണ്. മദ്യപാനം നടക്കുന്നതുകൊണ്ട് ഭരണഘടനയിൽ ഭേദഗതി വരുത്താം എന്നു പറയുന്നത് കുറ്റകൃത്യങ്ങൾ നടക്കുന്നതുകൊണ്ട് നിയമങ്ങൾ പിൻവലിക്കാം എന്നു പറയുന്നതുപോലെയാണ്. മദ്യ, ലഹരി ഉപയോഗം രാജ്യത്ത് ആരോഗ്യ–സാമൂഹിക പ്രശ്നമായി വളരുന്ന കാലഘട്ടത്തിലാണ് ഭേദഗതി കൊണ്ടുവന്നിരിക്കുന്നത് എന്ന കാര്യം ഓർക്കേണ്ടതുണ്ടെന്ന് സുധീരൻ കത്തിൽ ചൂണ്ടിക്കാട്ടി.

ലോകാരോഗ്യ സംഘടന മദ്യത്തിന്റെ വിപത്തുകൾ ചൂണ്ടിക്കാട്ടി ക്യാംപയിന് ആഹ്വാനം ചെയ്തിരിക്കുകയാണ്. പ്ലീനറി സമ്മേളനത്തിലെ തീരുമാനം ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാക്കുകയും മദ്യത്തിന്റെ വിൽപന വർധിപ്പിക്കാൻ ഇടയാക്കുകയും ചെയ്യും. വർഷങ്ങളായി കോൺഗ്രസ് പാർട്ടി സ്വീകരിച്ചുവന്ന മൂല്യങ്ങളിൽ നിന്നുള്ള പിൻവലിയലാണ് പുതിയ തീരുമാനം. തീരുമാനം പിൻവലിക്കാൻ നടപടി സ്വീകരിക്കണമെന്നും വി.എം.സുധീരൻ ആവശ്യപ്പെട്ടു.

English Summary: VM Sudheeran Approaches Congress President Against Lifting The Ban On Liquor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com