ADVERTISEMENT

ശ്രീനഗർ∙ പുൽവാമയിൽ കശ്മീരി പണ്ഡിറ്റിനെ കൊലപ്പെടുത്തിയ ഭീകരനെ സുരക്ഷാസേന വധിച്ചു. ലഷ്കർ ഭീകരൻ അഖിബ് മുസ്താഖ് ഭട്ടാണ് കൊല്ലപ്പെട്ടത്. ഹിസ്ബുൾ മുജാഹിദീൻ സംഘടനയിൽ പ്രവർത്തിച്ചിരുന്ന ഇയാൾ അടുത്തിടെയാണ് ലഷ്കറെ തയ്ബയിൽ ചേർന്നത്. അവന്തിപോരയിൽ നടന്ന ഏറ്റുമുട്ടലിൽ ഒരു സൈനികൻ വീരമൃത്യു വരിച്ചു. മറ്റൊരു സൈനികനു പരുക്കേറ്റു.

അവന്തിപോരയിലെ പദ്‌ഗംപോര മേഖലയിൽ ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, സൈന്യം ഉൾപ്പെടെയുള്ള സുരക്ഷാ സേനയുടെ സംയുക്ത സംഘം നടത്തിയ പരിശോധനയിലാണ് ഭീകരനെ കണ്ടെത്തിയത്. ഞായറാഴ്ചയാണ് പുൽവാമയിൽ ബാങ്ക് സുരക്ഷാ ജീവനക്കാരനായ സഞ്ജയ് ശർമ (40) കൊല്ലപ്പെട്ടത്.

താമസസ്ഥലമായ അചാനിൽ നിന്ന് ചന്തയിലേക്കു പോകും വഴിയാണ് ഭീകരൻ സഞ്ജയ്ക്കു നേരെ വെടിയുതിർത്തത്. ഇതിനു പിന്നാലെ പ്രദേശത്ത് ശക്തമായ പ്രതിഷേധം അരങ്ങേറി.

English Summary: Kashmiri Pandit Bank Guard's Murder 'Avenged'. Pulwama Terrorist Killed in Encounter

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com