ADVERTISEMENT

പട്ന ∙ ആർജെഡി അധ്യക്ഷൻ ലാലു പ്രസാദ് യാദവിനോടുള്ള ഭയം കാരണം ബിജെപി കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചു കുടുംബത്തെ വേട്ടയാടുകയാണെന്നു ലാലുവിന്റെ പത്നി റാബ്റി ദേവി. ജോലിക്കു പകരം ഭൂമി അഴിമതി കേസിൽ ഡൽഹിയിലെ സിബിഐ പ്രത്യേക കോടതിയിൽനിന്നു ലാലുവും റാബ്റിയും ഉൾപ്പെടെ 16 പേർക്ക് സമൻസ് ലഭിച്ചതിനോടു പ്രതികരിക്കുകയായിരുന്നു അവർ.

30 വർഷമായി ഇത്തരം ആരോപണങ്ങളെ നേരിടുകയാണെന്നും ഒരിടത്തേക്കും ഒളിച്ചോടില്ലെന്നും റാബ്റി പറഞ്ഞു. കേസിൽ സിബിഐ ഫയൽ ചെയ്ത കുറ്റപത്രം പരിഗണിച്ചാണ് പ്രത്യേക ജഡ്ജി ഗീതാഞ്ജലി ഗോയൽ സമൻസ് അയച്ചത്. കുറ്റപത്രവും രേഖകളും പരിശോധിച്ചതിൽനിന്നു പ്രഥമദൃഷ്ട്യാ കുറ്റകൃത്യം നടന്നതായി കോടതി നിരീക്ഷിച്ചു. കഴിഞ്ഞ ഒക്ടോബറിലാണ് സിബിഐ കുറ്റപത്രം സമർപ്പിച്ചത്. 

ലാലു കേന്ദ്ര റെയിൽവേ മന്ത്രിയായിരിക്കെ റെയിൽവേയിലെ നിയമനങ്ങൾക്ക് കൈക്കൂലിയായി ഉദ്യോഗാർഥികളുടെ ഭൂമി ലാലു കുടുംബാംഗങ്ങളുടെയും അടുത്ത ബന്ധുക്കളുടെയും പേരിൽ തുച്ഛമായ വിലയ്ക്ക് എഴുതി വാങ്ങിയെന്നാണ് കേസ്. 

English Summary: 'BJP scared of Lalu Yadav in Bihar, sending central agencies': Rabri Devi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com