ട്രാക്ക് മുറിച്ചുകടക്കവേ ട്രെയിനിടിച്ചു; മലയാളി വിദ്യാർഥിനിക്ക് ചെന്നൈയിൽ ദാരുണാന്ത്യം
Mail This Article
ചെന്നൈ ∙ ട്രാക്ക് മുറിച്ചു കടക്കവേ ട്രെയിൻ തട്ടി മലയാളി കോളജ് വിദ്യാർഥിനിക്കു ദാരുണാന്ത്യം. കൊല്ലം പുത്തൂർ സ്വദേശിനിയും താംബരം എംസിസി കോളജ് വിദ്യാർഥിനിയുമായ നിഖിത കെ.സിബി (19) ആണു മരിച്ചത്. ഒന്നാം വർഷ ബിഎസ്‌സി സൈക്കോളജി വിദ്യാർഥിനിയായ നിഖിത ഇരുമ്പുലിയൂരിലെ ഹോസ്റ്റലിലായിരുന്നു താമസം.
ഇരുമ്പുലിയൂരിലെ പഴയ റെയിൽവേ ഗേറ്റിന് സമീപമുള്ള ട്രാക്ക് മുറിച്ചുകടക്കാൻ ശ്രമിച്ചപ്പോഴായിരുന്നു സംഭവം. ഹെഡ്ഫോണിൽ സംസാരിച്ചു കൊണ്ടു ട്രാക്ക് മുറിച്ചു കടക്കുന്നതിനിടെ ട്രെയിൻ എത്തിയതു ശ്രദ്ധിക്കാൻ കഴിയാതെ പോയതാണ് അപകടത്തിനു കാരണമായതെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. ചെന്നൈ – ഗുരുവായൂർ എക്സ്പ്രസ് തട്ടിയാണ് അപകടം. നിഖിത സംഭവ സ്ഥലത്തു തന്നെ മരിച്ചു.
English Summary: Malayali College Student dies After Train His While Crossing the Railway Track