ADVERTISEMENT

കൊച്ചി∙ കാലടി ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയിൽ ജീവനക്കാരുടെ ശമ്പളം മുടങ്ങി. സർക്കാരിന്റെ ഗ്രാന്റ് ലഭിക്കാത്തതാണു ശമ്പളം മുടങ്ങാൻ കാരണം. 800ലധികം ജീവനക്കാരാണു സർവകലാശാലയിലുള്ളത്. ശമ്പളം ലഭിക്കാൻ വൈകുമെന്നാണു വിവരം.

നിലവിലെ സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയാണു ഗ്രാന്റ് ലഭിക്കാത്തതിനു കാരണമെന്നാണു പ്രാഥമിക വിവരം. സർവകലാശാലയിലെ അധ്യാപകരുടെയും ജീവനക്കാരുടെയും പെൻഷൻകാരുടെയും ഫെബ്രുവരി മാസത്തെ തുകയാണു മുടങ്ങിയത്. എല്ലാ മാസവും ഒന്നാം തീയതിയാണ് ശമ്പളവും പെൻഷനും നൽകിവന്നത്. 

English Summary: Sanskrit University Employees' Salary distribution stalled  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com