ADVERTISEMENT

തൃശൂര്‍∙ വരവൂരില്‍ കതിന പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടു പേര്‍ മരിച്ചു. 70 ശതമാനത്തോളം പൊള്ളലേറ്റ വരവൂര്‍ സ്വദേശികളായ ശബരി (18), രാജേഷ് (37) എന്നിവരാണ് തൃശൂര്‍ സർക്കാർ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലിരിക്കെ മരിച്ചത്. നാല്‍പതു ശതമാനത്തിലേറെ പൊള്ളലേറ്റ വരവൂര്‍ സ്വദേശികളായ ശ്യാംജിത്തും ശ്യാംലാലും ചികിത്സയിൽ തുടരുകയാണ്. കതിന നിറയ്ക്കുന്ന തൊഴിലാളികളായിരുന്നു നാലുപേരും.

കഴിഞ്ഞ ഞായറാഴ്ച വരവൂര്‍ പാലക്കല്‍ ഭഗവതി ക്ഷേത്രത്തിലായിരുന്നു പൊട്ടിത്തെറി. വഴിപാടിനുള്ള കതിന നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം. നട്ടുച്ചയ്ക്കുണ്ടായ പൊട്ടിത്തെറിയില്‍ പൊള്ളലേറ്റ നാലുപേരേയും നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. 

English Summary: 18 year old died after being injured in a Katina explosion during the temple festival

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com