നാഗാലാൻഡിൽ എൻഡിപിപി–ബിജെപി: എൻപിഎഫ് തകർന്നടിഞ്ഞു, കോൺഗ്രസ് വട്ടപ്പൂജ്യം
Mail This Article
കൊഹിമ ∙ നാഗാലാൻഡിൽ വൻ ഭൂരിപക്ഷത്തോടെ എൻഡിപിപി–ബിജെപി സഖ്യം ഭരണത്തുടർച്ചയിലേക്ക്. 60 മണ്ഡലങ്ങളിൽ നടന്ന തിരഞ്ഞെടുപ്പിൽ 37 ഇടത്ത് എൻഡിഎ സഖ്യം ജയിച്ചു. ബിജെപി–12 മുന്‍മുഖ്യമന്ത്രി നെയ്ഫ്യൂ റിയോയുടെ എൻഡിപിപി (യുണൈറ്റഡ് ഡമോക്രാറ്റിക് അലയന്‍സും (യുഡിഎ) 25 സീറ്റുകളും നേടി. കോൺഗ്രസിനാകട്ടെ ഒറ്റ സീറ്റുപോലുമില്ല. കഴിഞ്ഞ തവണ 26 സീറ്റ് നേടി ഏറ്റവും വലിയ ഒറ്റകക്ഷിയായ എൻപിഎഫ് (നാഗാ പീപ്പിള്‍ ഫ്രണ്ട്) 2 സീറ്റ് മാത്രമാണ് ലഭിച്ചത്.
നാലു വനിതാ സ്ഥാനാർഥികളും ഇത്തവണ നാഗാലാൻഡിൽ ജനവിധി തേടിയിരുന്നു. എന്‍ഡിപിപിയുടെ സല്‍ഹൗതുവോനുവോ ക്രൂസ് (വെസ്‌റ്റേണ്‍ അംഗാമി), ഹെകാനി ജഖാലു (ദിമാപൂര്‍), കോണ്‍ഗ്രസിന്റെ റോസി തോംസണ്‍ ടേനിങ്), ബിജെപിയുടെ കഹുലി സെമ (അതോയ്‌സു) എന്നിവരാണ് 179 പുരുഷന്മാര്‍ക്കൊപ്പം (മത്സരമില്ലാതെ വിജയിച്ച ഒരാള്‍ ഒഴികെ) മത്സരിച്ചത്. ഇവരിൽ സല്‍ഹൗതുവോനുവോ ക്രൂസ്, ഹെകാനി ജഖാലു എന്നിവർ വിജയിച്ചു. ചരിത്രത്തിലാദ്യമായാണ് നാഗാലാന്‍ഡ് നിയമസഭയിലേക്ക് വനിതാ എംഎല്‍എമാർ എത്തുന്നത്.
English Summary: Nagaland election 2023