'ഇന്ന് കൂറ് പ്രഖ്യാപിക്കുന്നവര്‍ നാളെ ഒപ്പം കാണാത്ത അവസ്ഥ; പലരും മാറിനടക്കുന്നു’
Mail This Article
തിരുവനന്തപുരം∙ ഇന്ന് കൂറു പ്രഖ്യാപിക്കുന്നവര്‍ നാളെ തിരിഞ്ഞു നോക്കുമ്പോള്‍ ഒപ്പം കാണാത്ത അവസ്ഥയാണ് രാഷ്ട്രീയത്തിലെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. നമ്മൾ വളർത്തിക്കൊണ്ടുവന്ന പലരും നമ്മളെ കാണുമ്പോൾ ഇപ്പോൾ തെന്നിനടക്കുന്ന അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. താന്‍ ഉള്‍പ്പടെയുള്ളവര്‍ കോണ്‍ഗ്രസില്‍ ഉന്നയിച്ച തിരുത്തല്‍ വാദം ശരിയായിരുന്നു. ജി.കാര്‍ത്തികേയന്‍ അനുസ്മരണത്തിലാണ് രമേശ് ചെന്നിത്തല മനസു തുറന്നത്.
കെ.കരുണാകരന്‍റെ ശൈലിക്കെതിരെ തന്‍റെയും ജി.കാര്‍ത്തികേയന്‍റെയും എം.ഐ.ഷാനവാസിന്‍റെയും നേതൃത്വത്തില്‍ തിരുത്തല്‍ വാദം ഉന്നയിച്ച കാലവും രമേശ് ചെന്നിത്തല അനുസ്മരിച്ചു. തിരുത്തല്‍ വാദം വ്യക്തിവിരോധം കൊണ്ടായിരുന്നില്ല. തങ്ങളുയർത്തിപ്പിടിച്ചത് സത്യമാണെന്ന് ഇപ്പോഴും വിശ്വസിക്കുന്നു. പാർട്ടിയുടെ നിലനിൽപ്പിനും ശാക്തീകരണത്തിനും മുന്നോട്ടുള്ള പ്രയാണത്തിനും അനിവാര്യമാണെന്ന യാഥാർത്ഥ്യം തിരിച്ചറിഞ്ഞതുകൊണ്ടാണ് തങ്ങൾ പോരാടിയത്.
തങ്ങള്‍ ഉയര്‍ത്തിയ ഏകകക്ഷി ഭരണം എന്ന മുദ്രാവാക്യവുമായി മുന്നോട്ടുപോയിരുന്നെങ്കില്‍ കേരളരാഷ്ട്രീയത്തില്‍ വലിയ മാറ്റമുണ്ടാക്കാമായിരുന്നു. കെപിസിസി അധ്യക്ഷനാകണം എന്നായിരുന്നു ജി.കാര്‍ത്തികേയന്‍റെ വലിയ ആഗ്രഹമെന്നും അതിനായി താന്‍ ഉള്‍പ്പടെയുള്ളവര്‍ ഏറെ കഷ്ടപ്പെട്ടിരുന്നെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
English Summary: Ramesh chennithala state