ആർ.എസ്.ഗോപന് ദേശീയ ഫൊട്ടോഗ്രഫി പുരസ്കാരം
Mail This Article
×
ന്യൂഡൽഹി ∙ കേന്ദ്ര വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിനു കീഴിലെ ഫോട്ടോ ഡിവിഷന്റെ ദേശീയ ഫൊട്ടോഗ്രഫി പുരസ്കാരത്തിന് മലയാള മനോരമ തിരുവനന്തപുരം യൂണിറ്റിലെ ചീഫ് ഫൊട്ടോഗ്രഫർ ആർ.എസ്.ഗോപൻ അർഹനായി. 2018 ലെ പ്രളയ കാലത്തു മലയാള മനോരമയ്ക്കായി കുട്ടനാട്ടിൽ നിന്ന് പകർത്തിയ ചിത്രങ്ങളാണ് പ്രൊഫഷനൽ ഫോട്ടോഗ്രഫി വിഭാഗത്തിൽ പ്രത്യേക പുരസ്കാരത്തിന് (50000 രൂപ) അർഹമായത്. 7 ന് ന്യൂഡൽഹിയിൽ നടക്കുന്ന ചടങ്ങിൽ പുരസ്കാരം സമ്മാനിക്കും. മുംബൈ പ്രസ്ക്ലബ് ‘റെഡ്ഇങ്ക്–ബിഗ്പിക്ചർ’ അവാർഡ്, വാൻഇഫ്ര ഏഷ്യൻ മാധ്യമ പുരസ്കാരം എന്നിവ നേടിയിട്ടുണ്ട്. പത്തനംതിട്ട കോന്നി അതിരുങ്കൽ സ്വദേശിയാണ്. ഭാര്യ: ലേഖ ഗോപൻ
English Summary: National Photography Award for RS Gopan
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.