മാറുമറയ്ക്കൽ സമരത്തിന്റെ 200-ാം വാർഷികം; പിണറായിയും സ്റ്റാലിനും നാഗർകോവിലിൽ
Mail This Article
×
കന്യാകുമാരി ∙ സാമൂഹ്യനീതി മുൻ നിർത്തിയുള്ള നവോത്ഥാന മുന്നേറ്റത്തിന് തുടക്കം കുറിച്ച തോൾശീലൈ പോരാട്ടത്തിന്റെ (മാറുമറയ്ക്കൽ സമരം) 200–ാമത് വാർഷികാഘോഷം മാർച്ച് ആറിന് നാഗർകോവിൽ നാഗരാജ തിടലിൽ നടക്കും. ചടങ്ങിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിനൊപ്പം കേരള മുഖ്യമന്ത്രി പിണറായി വിജയനും പങ്കെടുക്കും.
സിപിഎം കന്യാകുമാരി ജില്ലാകമ്മിറ്റിയാണ് പരിപാടി സംഘടിപ്പിക്കുന്നത്. വൈകിട്ട് 5നാണ് പൊതുസമ്മേളനം. തമിഴ്നാട്ടിലെ മുഖ്യ നേതാക്കളും സമ്മേളനത്തിൽ പങ്കെടുക്കും.
English Summary: Channar revolt 200th anniversary
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.