ADVERTISEMENT

ടോക്കിയോ∙ ജനനനിരക്ക് വർധിപ്പിച്ചില്ലെങ്കിൽ ജപ്പാൻ എന്ന രാജ്യം അപ്രത്യക്ഷമാകുമെന്ന് പ്രധാനമന്ത്രി ഫുമിയോ കിഷിഡയുടെ ഉപദേശകൻ. 2022ൽ ആകെ ഉണ്ടായ കുട്ടികളുടെ എണ്ണം റെക്കോർഡ് താഴ്ചയിലാണെന്ന വിവരം ഫെബ്രുവരി 28ന് പുറത്തുവന്നിരുന്നു. ഈ കണക്കിൽ ആശങ്ക രേഖപ്പെടുത്തിയാണ് ഇങ്ങനെപോയാൽ രാജ്യം തന്നെ അപ്രത്യക്ഷമാകുമെന്ന് ഉപദേഷ്ടാവ് മസാകോ മോറി ഒരു അഭിമുഖത്തിൽ പറഞ്ഞത്.

Read also: രാത്രി 1 മണിക്കൂര്‍ 7 മിനിറ്റ് സെക്‌സ് ടോക്ക്; ഗ്രീഷ്മ ചതിച്ചെന്ന് കരഞ്ഞ് പറഞ്ഞ് ഷാരോണ്‍: കുറ്റപത്രം

കഴിഞ്ഞ വർഷം ജനനനിരക്കിന്റെ ഇരട്ടി ആളുകൾ ജപ്പാനിൽ മരിച്ചിരുന്നു. എട്ട് ലക്ഷത്തിൽത്താഴെ കുട്ടികൾ ഉണ്ടായപ്പോൾ 15.8 ലക്ഷം പേരാണ് മരിച്ചത്. പ്രതീക്ഷിച്ചതിനേക്കാൾ വേഗത്തിലാണ് ജനനനിരക്ക് കുറയുന്നതെന്നാണ് വ്യക്തമാകുന്നത്. പതിയെ കുറയുകയല്ല, വലിയ താഴ്ചയാണ് ഉണ്ടാകുന്നതെന്നും മോറി കൂട്ടിച്ചേർത്തു.

Read also: ബ്രഹ്മപുരം തീപിടിത്തം: ഇടപെടൽ ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് ജ. ദേവൻ രാമചന്ദ്രന്റെ കത്ത്

2008ൽ ജപ്പാനിലെ ജനസംഖ്യ 12.8 കോടിയായിരുന്നു. ഇപ്പോഴിത് 12.46 ആയി കുറഞ്ഞു. 65 വയസ്സിനു മുകളിൽ പ്രായമുള്ളവരുടെ എണ്ണം കഴിഞ്ഞ വർഷത്തേതിനേക്കാൾ 29% വർധിച്ചു. താഴ്ന്ന ജനനനിരക്ക് ഏറ്റവും കൂടുതലുള്ളത് ദക്ഷിണ കൊറിയയ്ക്കാണെങ്കിലും ജപ്പാന്റെ ജനസംഖ്യയും കുറഞ്ഞുകൊണ്ടിരിക്കുകയാണ്.

Read also: പാലക്കാട്ട് കെ റെയിലില്ല, കൂറ്റനാട്ടിൽനിന്ന് 10 കുട്ട അപ്പം വിറ്റാലും മുതലാകില്ല: പരിഹസിച്ച് ഷംസുദ്ദീൻ

‘‘ഒന്നും ചെയ്തില്ലെങ്കിൽ സാമൂഹിക സുരക്ഷാ സംവിധാനം തകരും, വ്യാവസായി, സാമ്പത്തിക ശക്തി കുറയും, രാജ്യത്തെ സംരക്ഷിക്കാൻ സൈന്യത്തിലേക്കുള്ള റിക്രൂട്ട്മെന്റ് ഇല്ലാതാകും’’ – മോറി കൂട്ടിച്ചേർത്തു. പ്രധാനമന്ത്രി കിഷിഡയുടെ നേതൃത്വത്തിൽ ഈ പ്രതിസന്ധിയെ തരണം ചെയ്യാനുള്ള പുതിയ പദ്ധതി ഉടൻ പ്രഖ്യാപിക്കുമെന്നും മോറി പറയുന്നു.

English Summary: Japan Will "Disappear" Without Action On Births, Says PM's Aide

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com